search

‘എസ്ഐആർ ജോലികൾക്ക് വിദ്യാർഥികളെ നിയോഗിക്കാനാകില്ല, പഠനം തടസ്സപ്പെടും; ഉദ്യോഗസ്ഥർക്ക് കർശന നിർദേശം’

Chikheang 2025-11-25 21:51:20 views 377
  



തിരുവനന്തപുരം∙ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട ജോലികള്‍ക്ക് വിദ്യാര്‍ഥികളെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തിരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വോളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.  

  • Also Read നിയമസഭാ തിരഞ്ഞെടുപ്പ്: നടപടി തുടങ്ങി; എസ്ഐആറിനൊപ്പം ബൂത്ത് ക്രമീകരണവും   


സ്‌കൂളുകളില്‍ അധ്യയനം പൂര്‍ണതോതില്‍ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്. പൊതുപരീക്ഷകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാനമായ പരീക്ഷകള്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, 10 ദിവസത്തിലധികം വിദ്യാര്‍ഥികളെ ക്ലാസുകളില്‍ നിന്ന് മാറ്റിനിര്‍ത്തി വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും നിയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.

  • Also Read ആനകൾ കിടക്കുന്ന രീതി തെറ്റിയാൽ പ്രശ്നം; പുത്തൂരിലെ ഹൃദയാഘാതം ആരുടെ നുണ? ‘അങ്ങനെയൊന്നും മാനുകൾ ചാകില്ല’   


വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാര്‍ഥികളുടെ പഠന സമയം സംരക്ഷിക്കപ്പെടണം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും എന്‍എസ്എസ്, എന്‍സിസി എന്നിവ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കിലും, അധ്യയന ദിവസങ്ങളില്‍ തുടര്‍ച്ചയായി ക്ലാസ്സ് നഷ്ടപ്പെടുത്തി ഓഫിസ് ജോലികള്‍ക്കും ഫീല്‍ഡ് വര്‍ക്കുകള്‍ക്കും കുട്ടികളെ ഉപയോഗിക്കുന്നത് ശരിയായ നടപടിക്രമമല്ല. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന 5,626 പേരെയാണ് ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി നിയോഗിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
    

  • നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
      

         
    •   
         
    •   
        
       
  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഫണ്ട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു കത്തു നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി സമഗ്രശിക്ഷയ്ക്കുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം 2025 നവംബര്‍ മാസത്തിലാണ് ഫണ്ട് ലഭ്യമായത്. 2025-26 വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 456 കോടി രൂപയില്‍, ഒന്നാം ഗഡുവായ 92.41 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയത്. English Summary:
Education Minister V Sivankutty Opposes Student Involvement in Voter List Revision: Education Minister V. Sivankutty opposes using students for voter list revision work, citing disruption to studies. He emphasizes protecting student learning time and ensuring that extracurricular activities do not interfere with academic commitments.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
149638

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com