ന്യൂഡൽഹി∙ ഡ്യൂട്ടിയുടെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിസമ്മതിച്ച സൈനിക ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവച്ച് സുപ്രീംകോടതി. ഒരു മതേതര സ്ഥാപനമെന്ന നിലയിൽ സൈന്യത്തിന്റെ അച്ചടക്ക രീതികൾ ആർക്കും ലംഘിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ മതവിശ്വാസത്തിന്റെ ഭാഗമായി ഔദ്യോഗിക ചുമതല നിർവഹിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥൻ സൈന്യത്തിന് യോജിച്ചതല്ലെന്നും കോടതി പറഞ്ഞു. സൈന്യത്തിൽ നിന്ന് പെൻഷനും ഗ്രാറ്റുവിറ്റിയും ഇല്ലാതെ പിരിച്ചുവിട്ടതിനെ ചോദ്യം ചെയ്ത് സാമുവൽ കമലേശൻ എന്ന മുൻ സൈനികൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.
Also Read പത്മകുമാർ വിഷയം ചർച്ചചെയ്യാതെ സിപിഎം ജില്ല കമ്മിറ്റി; അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്ന് എം.വി.ഗോവിന്ദൻ
ക്രിസ്ത്യൻ മതവിശ്വാസിയായ സാമുവൽ കമലേശൻ 2017ലാണ് സൈന്യത്തിൽ ചേർന്നത്. സിഖ് സ്ക്വാഡ്രണിന്റെ ഭാഗമായായിരുന്നു നിയമിക്കപ്പെട്ടത്. എന്നാൽ, തന്റെ മതവിശ്വാസം മുൻനിർത്തി ക്ഷേത്രത്തിൽ പ്രവേശിക്കാൻ സൈനികൻ വിസമ്മതിക്കുകയായിരുന്നു. പുറത്തുനിന്നുള്ള ഡ്യൂട്ടി ചെയ്യാമെന്നും അകത്തു കയറാൻ പറ്റില്ലെന്നുമായിരുന്നു നിലപാട്. എന്നാൽ, ഇതിനെതിരെ സൈന്യം അച്ചടക്കനടപടി സ്വീകരിക്കുകയായിരുന്നു. ഗ്രാറ്റുവിറ്റിയോ പെൻഷനോ അനുവദിക്കാതെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ സാമുവൽ സമർപ്പിച്ച ഹർജി നേരത്തേ ഡൽഹി ഹൈക്കോടതിയും തള്ളിയിരുന്നു.
Also Read ‘സഹായിക്കാമെന്നോ, ഞാനെപ്പോൾ പറഞ്ഞു?’: ട്രംപും തയ്‌വാനെ പറ്റിച്ചു; ഷിയുടെ ‘പ്ലാൻ 2027’ മറ്റൊരു യുദ്ധത്തുടക്കമോ?
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് സാമുവലിന്റെ ഹർജി തള്ളിയത്. എന്തു സന്ദേശമാണ് സൈനികൻ തന്റെ പ്രവൃത്തിയിലൂടെ നൽകുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥന്റെ ഏറ്റവും വലിയ അച്ചടക്കമില്ലായ്മയാണ് ഇത്. രാജ്യത്തെ ഏറ്റവും അച്ചടക്കം ആവശ്യമുള്ള സേനയുടെ ഭാഗമായിരുന്നു നിങ്ങൾ. മറ്റുള്ള പട്ടാളക്കാരെ കൂടിയാണ് അപമാനിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ വിശ്വാസം അനുഷ്ഠിക്കാൻ അവകാശമുണ്ട്. മതപരമായ ആചാരങ്ങൾ നടത്താൻ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ അത് വേണ്ട എന്നു പറയാം. എന്നാൽ നിങ്ങൾക്ക് എങ്ങനെ അകത്ത് പ്രവേശിക്കാൻ വിസമ്മതിക്കാൻ കഴിയും? –കോടതി ചോദിച്ചു.
നടൻ ദിലീപ് നിരപരാധി തന്നെ; ജയിച്ചാൽ മേയറാകുമോ? ആർ. ശ്രീലേഖ പറയുന്നു...
അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
English Summary:
Supreme Court Upholds Army Officer Dismissal: court emphasized the importance of military discipline in a secular institution and noted the officer\“s actions as a significant breach of conduct, undermining the integrity of the armed forces.