പത്തനംതിട്ട∙ ശബരിമല സ്വർണക്കൊള്ളയിൽ മുതിർന്ന നേതാവും മുൻ ദേവസ്വം പ്രസിഡന്റുമായ എ.പത്മകുമാർ അറസ്റ്റിലായ വിഷയം ചർച്ചചെയ്യാതെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു. നടന്നത് തിരഞ്ഞെടുപ്പ് കമ്മിറ്റിയാണെന്നും പത്മകുമാർ വിഷയം ചർച്ച ആയിട്ടില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
- Also Read സ്വർണക്കൊള്ള കേസിലെ പ്രതി എൻ.വാസുവിന് കൈവിലങ്ങ്; പൊലീസിനെതിരെ നടപടിക്ക് സാധ്യത
പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത എ.പത്മകുമാർ നിലവിൽ റിമാൻഡിലാണ്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്.ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍.വാസു എന്നിവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. English Summary:
CPM\“s Stance on Sabarimala Gold Scam: The CPM Pathanamthitta district committee meeting did not discuss the arrest, but M.V. Govindan assured that no gold would be lost and action would be taken if any CPM member is involved. |