ന്യൂഡൽഹി∙ ഇത്യോപ്യയിലെ ഹയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകപടലം ഇന്ത്യൻ മേഖലയ്ക്കു നേരെ സഞ്ചരിക്കുന്നത് മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിൽ. 15,000നും 45,000നും അടി ഉയരത്തിലുമാണ് ചാരവും സൾഫർ ഡയോക്സൈഡും പൊടിയും ഉൾപ്പെടുന്ന പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനങ്ങൾക്കു മുന്നറിയിപ്പു നൽകിയത്. സർവിസുകൾ തടസ്സപ്പെടുന്ന സാഹചര്യം കൈകാര്യം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. അന്തരീക്ഷത്തിൽ ചാരത്തിന്റെ അളവ് വർധിക്കുന്നത് വിമാന എൻജിനുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നതിനാലാണ് മുൻകരുതൽ നടപടികൾ.
- Also Read ഇത്യോപ്യയിലെ അഗ്നിപർവത സ്ഫോടനം: അഗ്നിപർവതചാരം ഇന്ത്യയിലേക്ക്; വ്യോമഗതാഗതം ആശങ്കയിൽ
പുകപടലം ഗുജറാത്തിനു മുകളിലേക്കു കടന്നിരിക്കുകയാണ്. തുടർന്ന് കിഴക്കുഭാഗത്തേയ്ക്ക് രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് ഭാഗങ്ങളിലേക്ക് നീങ്ങും. ശേഷം ഹിമാലയൻ മേഖലയിലേക്കു കടക്കുമെന്നാണു നിഗമനം. കടുത്ത വായുമലിനീകരണത്തിൽ പ്രയാസത്തിലുള്ള ഡൽഹിക്കു മേൽ പുകപടലം കൂടിയെത്തുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്ന ആശങ്കയുണ്ട്.
- Also Read അന്ന് നെഹ്റു ചോദിച്ചു, എന്തുകൊണ്ട് ഈ പാത നിർമിക്കാൻ വൈകി? ആ സ്വപ്നം പൂർത്തിയായി അര നൂറ്റാണ്ട്; ക്രോസിങ്ങിൽ കിടന്ന ‘കോട്ടയം പാത’
റൺവേകളിലും ടാക്സിവേകളിലും നിരന്തര നിരീക്ഷണം നടത്താനും അമിതമായ ചാരത്തിന്റെ അളവ് കണ്ടാൽ ഉടൻ വൃത്തിയാക്കാനും വിമാനത്താവളങ്ങൾക്കു നിർദേശമുണ്ട്. ഇന്നലെ കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. വൈകിട്ട് 6.25ന് ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തേണ്ട ആകാശ എയർ വിമാനം, 6.30ന് കൊച്ചിയിലെത്തേണ്ട ഇൻഡിഗോയുടെ ദുബായ് വിമാനം എന്നിവ റദ്ദാക്കി.
- ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @theinformant_x/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Ethiopia Volcano Ash Cloud Disrupts Indian Airspace: The ash cloud is moving towards Delhi, potentially worsening air quality. Authorities have issued warnings and are taking precautions to ensure aviation safety. |