ബെംഗളൂരു∙ സംസ്ഥാനത്ത് അധികാരക്കൈമാറ്റം സംബന്ധിച്ചു ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഇപ്പോൾ ഒന്നും പറയാനില്ലെന്നും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ. ബെംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഖർഗെയുടെ പ്രതികരണം. എല്ലാം മാധ്യമസൃഷ്ടിയാണെന്നും ഹൈക്കമാൻഡിന്റെ തീരുമാനം തനിക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും ബാധകമായിരുന്നു എന്നും ആയിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം സിദ്ധരാമയ്യ പ്രതികരിച്ചത്.
- Also Read ‘ബിഹാറിൽ കൃത്രിമം നടന്നു, ആരോപണം ശരിവയ്ക്കാൻ തെളിവുകളില്ല, പരാജയം തകർത്തുകളഞ്ഞു’
സിദ്ധരാമയ്യയുമായി അടുപ്പം പുലർത്തുന്ന മന്ത്രിമാരായ എച്ച്.സി.മഹാദേവപ്പ, കെ. വെങ്കടേഷ് എന്നിവരും ഇന്നലെ ഖർഗെയെ സദാശിവനഗറിലെ വസതിയിലെത്തി കണ്ടു. നിലവിൽ മുഖ്യമന്ത്രി മാറേണ്ട സാഹചര്യമില്ലെന്നും അങ്ങനെ ഒരവസ്ഥ വന്നാൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും മഹാദേവപ്പ പറഞ്ഞു. കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിക്കിയതോടെയാണു സംസ്ഥാനത്ത് അധികാരക്കൈമാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമായത്.
- Also Read ‘സിന്ധ് ഭാവിയിൽ ഇന്ത്യയ്ക്ക് ലഭിച്ചേക്കാം, അതിർത്തികൾ മാറി മറിയാം, സിന്ധ് ജനത എന്നും ഇന്ത്യയുടെ ഭാഗം’
ഇതിനിടെ, ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിയാകാൻ കോൺഗ്രസ് പ്രവർത്തകർ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി. ബാഗൽകോട്ട് ലക്ഷ്മി വെങ്കടേശ്വര ക്ഷേത്രത്തിലാണു പൂജകൾ നടത്തിയത്. അതേസമയം, മുഖ്യമന്ത്രിയാകാൻ താൽപര്യം പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി ജി.പരമേശ്വരയും രംഗത്തെത്തിയിട്ടുണ്ട്.
- ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
- അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
- വൃക്കകള്‍ തകർന്ന് ജനം: കേരളത്തിന്റെ അയൽ സംസ്ഥാന ഗ്രാമത്തിലെ മഹാമാരി: കാറ്റോ വെള്ളമോ? എങ്ങനെയാണീ അജ്ഞാതരോഗം പടരുന്നത്?
MORE PREMIUM STORIES
English Summary:
AICC President Mallikarjun Kharge stated that the high command will decide on the matter, while Chief Minister Siddaramaiah dismissed the rumors as media creations. |