deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

രാജ്യത്ത് പുതിയ തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ; നടപ്പാക്കുന്നത് പാർലമെന്റ് പാസ്സാക്കി 5 വർഷത്തിനു ശേഷം

LHC0088 2025-11-22 03:21:19 views 19

  



ന്യൂഡൽഹി∙ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവിധ തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ച് തയാറാക്കിയ 4 തൊഴിൽ കോഡുകൾ രാജ്യത്ത് പ്രാബല്യത്തിലായി. തൊഴിലാളി സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് കേന്ദ്ര സർക്കാർ തൊഴിൽ കോഡുകൾ നടപ്പിലാക്കിയത്. 2020ൽ പാർലമെന്റ് പാസ്സാക്കിയ തൊഴിൽ കോഡുകൾ 5 വർഷത്തിനു ശേഷമാണ് നടപ്പിൽ വരുന്നത്.  

  • Also Read ‘എസ്ഐആർ ജോലി ചെയ്തു തീർക്കാനാവുന്നില്ല; ഭാര്യയോടും മകനോടും ക്ഷമ ചോദിക്കുന്നു’: ബിഎൽഒ ജീവനൊടുക്കി   


രാജ്യത്തെ 29 തൊഴിൽ നിയമങ്ങളും മറ്റ് അനവധി ചട്ടങ്ങളും ഏകീകരിച്ചാണ് 4 തൊഴിൽ കോഡുകൾ കൊണ്ടുവന്നത്. വേതനവ്യവസ്ഥകൾ പറയുന്ന വേജ് കോഡ്, വ്യവസായബന്ധം വിശദീകരിക്കുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹികസുരക്ഷ പരാമർശിക്കുന്ന സോഷ്യൽ കോഡ്, തൊഴിലാളി – ഫാക്ടറി സുരക്ഷ വിവരിക്കുന്ന സുരക്ഷാ കോഡ് എന്നിവയാണിവ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും സമ​ഗ്രമായ കേന്ദ്രീകൃത തൊഴിൽ പരിഷ്കാരമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിൽ കോഡുകളെ വിശേഷിപ്പിച്ചത്.

എംപ്ലോയീസ് കോംപൻസേഷൻ നിയമം, ഇഎസ്ഐ നിയമം, ഇ‍പിഎഫ് നിയമം, മറ്റേണിറ്റി ബെനഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ 9 നിയമങ്ങൾ ഇല്ലാതാകുന്നവയിൽ പെടും. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്കു ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ കോഡ് പ്രകാരവും ലഭിക്കും. പുതിയ നിയമപ്രകാരം തൊഴിലുടമയും ഭൂരിപക്ഷം ജീവനക്കാരും അപേക്ഷിക്കുന്നപക്ഷം, 10 ജീവനക്കാരില്ലാത്ത ചെറിയ സ്ഥാപനങ്ങൾക്കും ഇഎസ്ഐ ആനുകൂല്യങ്ങൾ ലഭ്യമാകും.  
    

  • ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
      

         
    •   
         
    •   
        
       
  • ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
      

         
    •   
         
    •   
        
       
  • ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍
      

         
    •   
         
    •   
        
       
MORE PREMIUM STORIES


20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇപിഎഫ് നിയമം ബാധകമാകും. പുതിയ കോഡ് പ്രകാരം 14 ദിവസത്തെ നോട്ടിസില്ലാതെ തൊഴിലാളി സംഘടനകൾക്ക് സമരം നടത്താൻ അനുവാദമില്ല. അപകടസാധ്യതയുള്ള തൊഴിലിടങ്ങളിൽ പാലിക്കേണ്ട സുരക്ഷാ വ്യവസ്ഥകളിൽ വീഴ്ചയുണ്ടാകുന്നപക്ഷം തൊഴിലുടമയ്ക്കു 2 വർഷത്തെ തടവിനും 5 ലക്ഷം രൂപയുടെ പിഴ ശിക്ഷയ്ക്കും വ്യവസ്ഥയുണ്ട്. English Summary:
India\“s New Labor Codes Come into Force: A Major Reform Five Years in the Making
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
123116