deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിഴിഞ്ഞത്തെ ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ അനുമതി; കൂടുതൽ കപ്പലുകളെത്തും, വികസനക്കുതിപ്പിൽ തുറമുഖം

LHC0088 2025-11-21 16:21:09 views 700

  



തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്ക് നീക്കാനുമുള്ള ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം. ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കി. ഐസിപി പദവി ലഭിച്ചതോടെ ഇപ്പോള്‍ നടക്കുന്ന \“ട്രാന്‍സ്ഷിപ്‌മെന്റി\“നു പുറമേയുള്ള പ്രവര്‍ത്തനങ്ങളിലേക്കു തുറമുഖത്തിനു കടക്കാന്‍ കഴിയും.  

  • Also Read തിരുവനന്തപുരം മെട്രോ: വ്യാപ്തിയും ജനസംഖ്യയും കൂട്ടി പദ്ധതി തയാറാക്കണം   


കയറ്റുമതി, ഇറക്കുമതി കണ്ടെയ്‌നറുകള്‍ ഒരുപോലെ കൈകാര്യം ചെയ്യാനാവും. ചെക്ക് പോസ്റ്റ് വരുന്നതോടെ തുറമുഖത്ത് എത്തുന്ന കപ്പലിലെ ജീവനക്കാര്‍ക്കു ക്രൂ ചേഞ്ചിന്റെ ഭാഗമായി കരയ്ക്കിറങ്ങാന്‍ കഴിയും. ഇതോടെ മേഖലയില്‍ കൂടുതല്‍ വികസനം സാധ്യമാകും. ഇപ്പോള്‍ കപ്പലുകള്‍ തുറമുഖത്തേക്ക് അടുത്ത് ചരക്കിറക്കാന്‍ വേണ്ടിവരുന്ന സമയപരിധിയും കുറയും. ഇതോടെ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്ത് എത്തിക്കാനും കഴിയും. ക്രൂ ചേഞ്ചിന്റെ ഭാഗമായി കപ്പല്‍ ജീവനക്കാര്‍ വിഴിഞ്ഞത്ത് ഇറങ്ങുന്നതോടെ ഹോട്ടല്‍ മുറികള്‍ക്കും ടാക്‌സികള്‍ക്കും കൂടുതല്‍ ആവശ്യമുണ്ടാകും.

  • Also Read 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം   


വിമാനത്താവളം അടുത്തുതന്നെ ആണെന്നതും അനുകൂല ഘടകമാണ്. കോവിഡ് കാലത്തു പ്രത്യേക അനുമതിയോടെ വിഴിഞ്ഞത്തു ക്രൂ ചേഞ്ച് നടത്തിയിരുന്നു. 20 കോടിയുടെ വരുമാനമാണു സര്‍ക്കാരിന് ഇതുവഴി ലഭിച്ചത്. ഇപ്പോള്‍ അടിയന്തര സാഹചര്യത്തില്‍ കപ്പല്‍ ജീവനക്കാരെ കരയ്ക്കിറക്കാറുണ്ടെങ്കിലും അത് ആരോഗ്യ പരിശോധനയ്ക്കും മറ്റും മാത്രമാണ്. ഐസിപി പദവി ലഭിക്കുന്നതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ആരംഭിക്കാന്‍ കഴിയും. വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്‌നറുകള്‍ ട്രക്കുകളില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൊണ്ടുപോകാനാകും.
    

  • ‘കട്ടച്ചോരകൊണ്ട് ജൂസടിക്കുന്ന രംഗണ്ണന്റെ ആവേശമല്ല നമുക്ക് വേണ്ടത്...’
      

         
    •   
         
    •   
        
       
  • ബാർസിലോനയിൽ, വെറും 2 വർഷം; തകർന്നടിഞ്ഞ നാപ്പോളിയുടെ മിശിഹാ; ഫൈനലിൽ മറഡോണ പറഞ്ഞു, ജർമനിയെ ‘കൊല്ലാം’! ചൂഷണം ചെയ്തത് ‘കമോറ’
      

         
    •   
         
    •   
        
       
  • ‘ഒരു രൂപയ്ക്കും സ്വർണം വാങ്ങാം’: ഡിജിറ്റൽ ഗോൾഡ് വാങ്ങിയവർ കുരുക്കിലായോ? ‘സെബി’യുടെ മുന്നറിയിപ്പ് എന്തിന്? ‍
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Vizhinjam Port ICP Approval: Vizhinjam Port is now approved for an Integrated Check Post (ICP) enhancing its capabilities for international passengers and cargo. This will facilitate crew changes, reduce vessel turnaround times, and boost local economic activity, paving the way for significant regional development and increased shipping traffic.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
122759