ഇംഫാൽ ∙ സർക്കാർ അറിഞ്ഞാലും ഇല്ലെങ്കിലും മണിപ്പുരിലെ സാഹചര്യത്തെ കുറിച്ച് ആർഎസ്എസിന് ആശങ്കയുണ്ടെന്നും ഇവിടെ ഒരു സർക്കാർ ഉണ്ടാകണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ‘മണിപ്പുരിന് വേണ്ടി ചെയ്യാൻ സാധിക്കുന്നതെല്ലാം ആർഎസ്എസ് ചെയ്യും. കഴിഞ്ഞ മൂന്നു വർഷമായി അത് ചെയ്‌തുകൊണ്ടിരിക്കുകയാണ്. മണിപ്പുരിന് ഒരു സർക്കാർ ഉണ്ടാകണം. തന്റെ അറിവിൽ അവർ അതിനായി ശ്രമിക്കുന്നുണ്ട്.’ – മോഹൻ ഭാഗവത് പറഞ്ഞു.
- Also Read സ്‌ഫോടനത്തിന് ശേഷമുള്ള ആദ്യ മെഗാ ഇവന്റ്; പ്രതീക്ഷിക്കുന്നത് അരലക്ഷം പേരെ, കനത്ത സുരക്ഷയിൽ ചെങ്കോട്ട
‘നശിപ്പിക്കാൻ രണ്ടു മിനിറ്റ് മതിയാകും. പക്ഷേ നിർമ്മാണത്തിന് രണ്ട് വർഷമെടുക്കും. ഈ പരീക്ഷണങ്ങളിലും കഷ്ടപ്പാടുകളിലും മണിപ്പുരിലെ ജനങ്ങളെ വിവിധ അടിസ്ഥാനങ്ങളിൽ ഭിന്നിപ്പിക്കാതിരിക്കാൻ നിരന്തരമായ ശ്രമങ്ങൾ നടന്നിരുന്നു. ഞങ്ങൾ തീർച്ചയായും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. ഒന്നും നശിപ്പിക്കാതെ, വ്യക്തിത്വം മുതലായവ നിലനിർത്തിക്കൊണ്ട്, ഭൗതിക കാര്യങ്ങളിലെ സമാധാനം വേഗത്തിൽ വരും, പക്ഷേ ആന്തരിക സമാധാനത്തിന് കുറച്ച് സമയമെടുക്കും.’ – മോഹൻ ഭാഗവത് പറഞ്ഞു.
സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോഹൻ ഭാഗവത് മണിപ്പുർ സന്ദർശിക്കുന്നത്. മോഹൻ ഭാഗവത് ഇന്ന് ഇംഫാലിൽ ആദിവാസി നേതാക്കളുമായും യുവാക്കളുമായും കൂടിക്കാഴ്ച നടത്തും. കനത്ത സുരക്ഷയിലാണ് യോഗങ്ങൾ നടക്കുന്നത്.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
English Summary:
Mohan Bhagwat\“s Visit to Imphal: Manipur violence and conflict resolution is the main issue discussed by RSS chief Mohan Bhagwat. He expressed concerns about the situation in Manipur and emphasized the need for a government to restore peace, highlighting ongoing efforts to unite the people amidst the challenges. |