ന്യൂഡൽഹി ∙ സ്ഫോടനമുണ്ടായതിനു ശേഷമുള്ള ആദ്യത്തെ മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട. ഗുരു തേജ് ബഹദൂറിന്റെ 350-ാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ഏകദേശം 50,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി. 23 മുതൽ 25 വരെ ഡൽഹി സർക്കാർ കീർത്തന ദർബാർ സംഘടിപ്പിക്കും. നിരവധി വിവിഐപികൾ പരിപാടി വീക്ഷിക്കാൻ എത്തുമെന്നാണ് സൂചന. രാഷ്ട്രപതി ദ്രൗപദി മുർമുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയിൽ പങ്കെടുത്തേക്കുമെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ജാസ്മയിൻ സിംഗ് നോണി പറഞ്ഞു.
- Also Read ‘ബുദ്ധിജീവികൾ തീവ്രവാദികളാകുന്നത് കൂടുതൽ അപകടം’; ഉമറിന്റെയും ഇമാമിന്റെയും ജാമ്യാപേക്ഷയിൽ ചെങ്കോട്ട സ്ഫോടനം പരാമർശിച്ച് പൊലീസ്
സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കുന്നത്. സന്ദർശകരെ സൂക്ഷ്മമായി പരിശോധിക്കുന്നതിന് സിഐഎസ്എഫ്, ഡൽഹി പൊലീസ്, ബോംബ് സ്ക്വാഡ്, മറ്റ് ഏജൻസികൾ എന്നിവ ഉൾപ്പെടുന്ന വിവിധ തലങ്ങളിലുള്ള സുരക്ഷയാണ് ഒരുക്കുന്നത്. ചെങ്കോട്ടയിലേക്കുള്ള പാതയിൽ 25 പുതിയ സിസിടിവി ക്യാമറകൾ കൂടി സ്‌ഥാപിച്ചു. കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പരിസരം നിരീക്ഷണത്തിലാക്കാൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തുൽ മുന്നൂറോളം ക്യാമറകൾ സ്‌ഥാപിച്ചു.
- Also Read ‘സ്വപ്നത്തിൽ ഒരു നായ വന്നു നിർദേശം നൽകി’; ഡൽഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
പരിപാടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തുടക്കത്തിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും സംഘാടകർ ആശ്വസിപ്പിക്കുകയും ആത്മവിശ്വാസം നൽകുകയും ചെയ്‌തെന്നും അരലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജാസ്മയിൻ സിംഗ് നോണി പറഞ്ഞു. അതേസമയം, ജാഗ്രത പാലിക്കണമെന്നും വാടകക്കാരെ ശ്രദ്ധിക്കണമെന്നും ഓട്ടോറിക്ഷ നമ്പറുകൾ കുറിച്ചിടണമെന്നും അപരിചിതരിൽ നിന്ന് ഭക്ഷണം സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും ചാന്ദ്‌നി ചൗക്ക് നിവാസികളോട് ഡൽഹി പൊലീസ് നിർദേശിച്ചു.
- 2002ൽ വോട്ടില്ല, ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ; എന്തു ചെയ്യണം എസ്ഐആറിൽ? രണ്ടിടത്ത് ഫോം ലഭിച്ചാൽ പ്രശ്നമോ? ഫോം പൂരിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും?
- ട്രംപിന്റെ മകനെ ലക്ഷ്യമിട്ടു, ആശുപത്രിയിലായത് വനേസ്സ: ഇത്തവണ സൈനികത്താവളത്തിലെ പെട്ടിയിൽ; വീണ്ടും ആന്ത്രാക്സ് ഭീതി?
- മഞ്ഞുകാലത്ത് പകലുറക്കം വേണ്ട, പേശികൾ വലിഞ്ഞുമുറുകും; ഉഴുന്നുവടയും പരിപ്പുവടയും കഴിക്കാൻ പറ്റിയ സമയം; ഈ തൈലങ്ങൾ തേയ്ക്കാം
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Redfortindia_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Red Fort Gears Up for Mega Event After Blast: Around 50,000 attendees are expected at Guru Tegh Bahadur\“s 350th martyrdom anniversary, with heightened security measures in place. |