തിരുവനന്തപുരം∙ ജീവനൊടുക്കിയ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പ്രസിഡന്റായിരുന്ന ജില്ല ഫാം ടൂര്‍ സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിരുന്നുവെന്ന് സഹകരണ വകുപ്പ് തിരുവനന്തപുരം അസി. റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ചട്ടവിരുദ്ധമായി നിക്ഷേപകര്‍ക്കു പലിശ നല്‍കിയ ഇനത്തില്‍ സംഘത്തിന് 14 ലക്ഷത്തിലധികം രൂപ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രമക്കേടുകള്‍ സംബന്ധിച്ച് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് അസി. റജിസ്ട്രാര്‍ അന്വേഷണം നടത്തിയത്. Zubeen Garg death, Assamese singer Zubeen Garg, Zubeen Garg funeral, Malayala Manorama Online News, Guwahati funeral crowd, Zubeen Garg mayabini song, Assam news, Indian singer death news, Zubeen Garg scuba diving accident, Assamese celebrity funeral, സുബീൻ ഗാർഗ്, അസമീസ് ഗായകൻ, Zubeen Garg Last Rites, Most Crowded Funeral, Zubeen Garg Death MysteryMalayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
പലിശയിനത്തില്‍ വന്ന നഷ്ടം സംഘം സെക്രട്ടറിയില്‍നിന്ന് 18 ശതമാനം പലിശ സഹിതം ഈടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തസ്തികാനുവാദമില്ലാതെ കലക്‌ഷൻ ഏജന്റുമാരെ നിയമിച്ച് കമ്മിഷന്‍ നല്‍കിയ ഇനത്തിലും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ ഇനത്തിലും ഒരു കോടിയിലേറെ രൂപ നഷ്ടമുണ്ടായി. സഹകരണ നിയമത്തിനു വിരുദ്ധമായി ‘സി’ ക്ലാസ് അംഗങ്ങള്‍ക്ക് വായ്പ നൽകിയതു വഴി രണ്ടരക്കോടിയിലേറെ രൂപ കുടിശികയായെന്നും ഇതു പിരിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നും കണ്ടെത്തിയിരുന്നു. സംഘം നടത്തി വരുന്ന പ്രതിമാസനിക്ഷേപ പദ്ധതികളില്‍ 4 കോടിയോളം രൂപ കുടിശികയുള്ളതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. English Summary:
Thirumala Anil\“s suicide is linked to financial irregularities in the cooperative society he headed: A report reveals significant losses due to irregular interest payments and mismanagement of funds, raising serious concerns about the society\“s financial health. |