deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പതിനെട്ടാംപടി കയറ്റം താളംതെറ്റി, ദർശനം കിട്ടാതെ ആയിരങ്ങൾ; കാഴ്ചക്കാരായി പൊലീസ്

Chikheang 2025-11-18 18:51:11 views 394

  



ശബരിമല ∙ ശബരിമലയിൽ തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി. തീർഥാടകർ ബാരിക്കേഡിനു പുറത്തിറങ്ങി സന്നിധാനത്തേക്ക് ഒഴുകിയത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസ് കാഴ്ചക്കാരായി മാറി. സന്നിധാനത്ത് തിക്കിലും തിരക്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ എഡിജിപി എസ്. ശ്രീജിത്തിനു കത്ത് നൽകി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറെ അദ്ദേഹം വിളിച്ചു വരുത്തി.  

  • Also Read ‘ശബരിമലയിൽ തിരക്ക് ഭയാനകം; കേന്ദ്രസേന ഇന്നു വരും; സ്പോട്ട് ബുക്കിങ് നിയന്ത്രിക്കും’: ജയകുമാർ   


തിക്കിലും തിരക്കിലും തീർഥാടകർ വലയുകയാണ്. കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെയാണ് ദുരിതം. തീർഥാടന ഒരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും പൊലീസും കാട്ടിയ അനാസ്ഥയാണ് തീർഥാടനം കുളമാക്കിയത് എന്നാണ് ആക്ഷേപം. ദർശനം നടത്താൻ കഴിയാതെ ആയിരങ്ങളാണ് മലയിറങ്ങുന്നത്. വെയിലേറ്റ് വലയുന്നവരിൽ കുട്ടികൾ അടക്കമുണ്ട്.  

  • Also Read ശബരിമല സ്വർണക്കൊള്ള: ജയശ്രീക്ക് ആശ്വാസം, അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി   


ദർശനത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് 10 മണിക്കൂറിലധിം നീളുകയാണ്. മണിക്കൂറുകൾ വരി നിന്നാണ് തീർഥാടകർ അയ്യനെ തൊഴുതു മടങ്ങുന്നത്. സന്നിധാനത്ത് തിരക്കു കൂടുന്നത് നിയന്ത്രിക്കാൻ പമ്പ മുതൽ ഉണ്ടാകേണ്ട ക്രമീകരണം നിലയ്ക്കൽ മുതൽ ആരംഭിക്കാനാണ് നീക്കം.
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സന്നിധാനത്തെ തിരക്കു കൂടി പരിഗണിച്ചാകും പമ്പയിൽ നിന്ന് നിലയ്ക്കലിൽ നിന്ന് തീർ‌ഥാടകരെ കടത്തി വിടുക. ഇന്നലെ ശരാശരി 6 മണിക്കൂർ വരെ കാത്തു നിന്ന ശേഷമാണ് പലരും ദർശനം നടത്തിയത്.

തിരക്ക് കാരണം  സന്നിധാനത്ത് ദർശനം നടത്താൻ കഴിയാതെ വന്ന തമിഴ്നാട്, കർണാടക സ്വദേശികളായ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മടങ്ങുന്നത്. പല സംഘങ്ങളായി എത്തിയ നൂറോളം പേരാണ് ഇങ്ങനെ മടങ്ങിയത്. മണ്ഡല – മകരവിളക്ക് മഹോത്സവത്തിനായി  ശബരിമല നട തുറന്നശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരെന്നാണ് കണക്ക്. വിർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്.  നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും നവംബർ 17 ന് 98,915 പേരും നവംബർ 18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് അയ്യനെ കണ്ടു മടങ്ങിയത്. English Summary:
Sabarimala pilgrimage: Sabarimala faces severe crowd chaos at Sannidhanam, causing pilgrim suffering and long queues. Devaswom Board demands urgent police intervention to control the situation.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1210K

Credits

Forum Veteran

Credits
120234