deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഷെയ്ഖ് ഹസീനയ്‌ക്കെതിരായ വിധി ഇരകൾക്ക് സുപ്രധാനം.... വധശിക്ഷയിൽ ഖേദിക്കുന്നു’: ഐക്യരാഷ്ട്ര സംഘടന

cy520520 2025-11-18 06:21:13 views 507

  



ന്യൂയോർക്ക് ∙ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചതിൽ പ്രതികരണവുമായി ഐക്യരാഷ്ട്ര സംഘടന. മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഷെയ്ഖ് ഹസീനയ്ക്കെതിരായ ശിക്ഷ ‘ഇരകൾക്ക് സുപ്രധാനമാണെന്നും’ എന്നാൽ വധശിക്ഷ നൽകേണ്ടിയിരുന്നില്ലയെന്നും ഐക്യരാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു.

  • Also Read സുരക്ഷ ഒരുക്കിയത് ഡോവൽ തന്ത്രം; അവർക്കായി ഇന്ത്യ പിണക്കിയത് ഒരു രാജ്യത്തെ; വധശിക്ഷാ വിധിയിലും ഹസീന ഭയക്കേണ്ട   


കഴിഞ്ഞവർഷം ജൂലൈ–ഓഗസ്റ്റിൽ ഹസീനയുടെ സർക്കാരിനെതിരെ നടന്ന വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയ പൊലീസ് നടപടികളുടെ പേരിലായിരുന്നു വിചാരണ. രാജ്യം വിട്ട ഹസീന വിചാരണയിലൂടനീളം ഇന്ത്യയിലാണ് അഭയം തേടിയത്. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുപ്രകാരം ജൂലൈ 15നും ഓഗസ്റ്റ് 5നുമിടയിൽ നടന്ന കലാപത്തിൽ ബംഗ്ലദേശിൽ 1400 പേരാണു കൊല്ലപ്പെട്ടത്.

  • Also Read ഷെയ്ഖ് ഹസീനയ്ക്കു വധശിക്ഷ: ചരിത്രവിധിയെന്നു ബംഗ്ലദേശ്; കോടതിമുറിയിൽ കയ്യടി   


‘‘അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും അന്താരാഷ്ട്ര വിചാരണയും മാനദണ്ഡങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് ഞങ്ങൾ പറയാറുണ്ട്. ഇവിടെ സംഭവിച്ചതുപോലെ. വിചാരണകൾ അസാന്നിധ്യത്തിൽ നടത്തുകയും വധശിക്ഷ വിധിക്കപ്പെടുകയും ചെയ്യുന്നത് പ്രധാനമാണ്. ഞങ്ങൾ.....വധശിക്ഷ വിധിച്ചതിൽ ഖേദിക്കുന്നു. അത് എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ എതിർക്കുന്നു’’ – ഐക്യരാഷ്ട്ര സംഘടന വക്താവ് രാവിന ഷംദാസാനി പറഞ്ഞു.  
    

  • പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
      

         
    •   
         
    •   
        
       
  • ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


യുദ്ധക്കുറ്റങ്ങൾ വിചാരണ ചെയ്യാനായി രൂപീകരിച്ച ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണലിൽ ഇടക്കാല സർക്കാർ അഴിച്ചുപണി നടത്തിയശേഷമായിരുന്നു ഹസീനയുടെ അസാന്നിധ്യത്തിൽ ഒരു മാസം നീണ്ട വിചാരണ. സമരക്കാരെ നിർദയം അടിച്ചമർത്തണമെന്നു ഹസീന നേരിട്ട് നിർദേശം നൽകിയതിനു തെളിവുകളുണ്ടെന്നാണു പ്രോസിക്യൂഷൻ വാദിച്ചത്. English Summary:
UN Responds to Sheikh Hasina Death Sentence: crimes against humanity in Bangladesh has drawn a significant response from the United Nations, which welcomed the conviction but strongly opposed the imposition of the death penalty. The UN emphasized the importance of adhering to international trial standards and expressed regret over the in absentia trial
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

Forum Veteran

Credits
114655