search

തർക്കത്തിന് വിരാമം; കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, റിജിൽ മാക്കുറ്റി പട്ടികയിൽ

Chikheang 2025-11-18 02:21:19 views 315
  



കണ്ണൂര്‍ ∙ തർക്കങ്ങൾക്കൊടുവിൽ യുഡിഎഫ് കോർപറേഷനിലേക്കു മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 56 ഡിവിഷനുകളില്‍ കോണ്‍ഗ്രസ് 38 സീറ്റിലും മുസ്‌ലിം ലീഗ് 18 സീറ്റിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആദികടലായി ഡിവിഷനിലും മുന്‍ ഡപ്യൂട്ടി മേയര്‍ പി. ഇന്ദിര പയ്യാമ്പലത്തും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തില്‍ മുണ്ടയാടും മുന്‍ സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം എന്‍. അജിത്ത് താളിക്കാവ് ഡിവിഷനിലും മത്സരിക്കും.

  • Also Read കോൺഗ്രസിന് വീണ്ടും തിരിച്ചടി: കോഴിക്കോട് മേയർ സ്ഥാനാർഥി വിനുവിന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല; മത്സരിക്കാനാവില്ല   


അധികം സീറ്റ് ലീഗ് ആവശ്യപ്പെട്ടെങ്കിലും നൽകാൻ കോൺഗ്രസ് തയാറാകാത്തതും വാരം സീറ്റ് ലീഗിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കവുമാണ് സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും നീണ്ടുപോകാൻ കാരണമായത്. ലീഗും കോൺഗ്രസും പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.  

സിപിഎമ്മും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും യുഡിഎഫിന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനായില്ല. ഒടുവിൽ കെ. സുധാകരൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ലീഗ് നിർബന്ധം പിടിച്ച വാരം സീറ്റ് വിട്ടുനൽകുകയും പകരം വലിയന്നൂർ സീറ്റ് ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് വിരാമമായത്.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കോര്‍പറേഷന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം കെ. സുധാകരന്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി എന്നിവരാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. English Summary:
UDF Candidates Announced: Kannur Corporation UDF candidates have finally been announced, with Congress contesting 38 seats and Muslim League 18, ending prolonged seat-sharing disputes.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
145767

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com