കൊച്ചി ∙ ആലുവയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. വിൽപനയ്ക്കായി എത്തിച്ച 25 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിലായി. ഒഡീഷ സ്വദേശികളായ കൃഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), നന്ദ മാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ലഹരി കടത്തുകാരെ കസ്റ്റഡിയിലെടുത്തത്.
- Also Read സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
ഒഡീഷയിൽനിന്നും കഞ്ചാവുമായി വരുന്ന വഴിയാണ് ഇവർ പിടിയിലായത്. തോൾസഞ്ചിയിൽ പ്രത്യേക പായ്ക്കറ്റിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് ഇവർ കഞ്ചാവ് വിൽപന നടത്തുന്നത്. ആലുവയിലും പരിസരങ്ങളിലും വിൽപന നടത്താനായിരുന്നു പരിപാടി. ഇതിനു മുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഈ വർഷം ഇതുവരെ 500 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്ന് മാത്രം പൊലീസ് പിടികൂടിയത്. ഒരു കിലോഗ്രാമിലേറെ എംഡിഎംഎയും പിടികൂടി. ഈ വർഷം ഒക്ടോബർ വരെ 3,328 ലഹരി മരുന്ന് കേസുകൾ റൂറലിൽ റജിസ്റ്റർ ചെയ്തു. 3,521 പേരെ അറസ്റ്റ് ചെയ്തു.
- സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
- കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
English Summary:
Ganja seizure in Aluva: Kerala, has led to the arrest of four migrant workers from Odisha with 25 kg of cannabis. The individuals were apprehended at Aluva railway station during a police check based on confidential information, highlighting ongoing efforts to combat drug trafficking in the region. |