തിരുവനന്തപുരം ∙ പയ്യന്നൂരില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ബൂത്ത് ലെവൽ ഏജന്റിനെ ബിഎല്‍ഒ കൊണ്ടു പോയതിനു സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജോലിയുടെ സമ്മര്‍ദം. ഇതെല്ലാമാണ് ബിഎല്‍ഒയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- Also Read പ്രാദേശിക നേതാക്കളുടെ സമ്മർദം, ജോലി പൂർത്തിയാവില്ലെന്ന ആശങ്ക; അനീഷിന്റെ ആത്മഹത്യയിൽ കലക്ടറുടെ റിപ്പോർട്ട്
‘‘ഇതേക്കുറിച്ച് ഗൗരവകരമായ അന്വേഷണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുറെക്കൂടി ഗൗരവത്തില്‍ ഈ വിഷയം പഠിക്കണം. അമിതമായ ജോലി ഭാരമുണ്ടെന്ന് സംസ്ഥാനത്ത് ഉടനീളം ബിഎല്‍ഒമാര്‍ പരാതിപ്പെടുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്ക് ജോലി ചെയ്ത് തീര്‍ക്കാനാകുന്നില്ല. മൂന്നു തവണ ഒരു വീട്ടില്‍ പോകണമെന്നാണ് നിര്‍ദേശം. 700 മുതല്‍ 1500 വോട്ടുകള്‍ വരെ ഓരോ ബൂത്തുകളിലുമുണ്ട്. ബിജെപിയും സിപിഎമ്മും എസ്ഐആര്‍ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല വോട്ടുകള്‍ ചേര്‍ക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനെ ശക്തിയായി എതിര്‍ക്കും. സത്യസന്ധമായ തിരഞ്ഞെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമത്തെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യും’’ – സതീശൻ പറഞ്ഞു.
- Also Read ‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’
‘‘ബിജെപിയില്‍ ഇപ്പോള്‍ രണ്ട് ആത്മഹത്യകള്‍ നടന്നു. ഒരാള്‍ ആത്മഹത്യ ശ്രമം നടത്തി. കരിനിഴല്‍ വീണ ബിജെപി നേതാക്കളുടെ സാമ്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യ കുറിപ്പുകളില്‍ പറയുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എം.എസ്. കുമാറും ഗുരുതര ആരോപണമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയില്‍പ്പെട്ട നേതാക്കളാണ് ബിജെപിയുടെ പുതിയ നേതൃത്വത്തെ കുറിച്ചു ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്. ആരോപണങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ആടിയുലയുന്ന ബിജെപിയുമായി ബന്ധം സ്ഥാപിക്കാനാണ് തിരുവനന്തപുരത്ത് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മില്‍ നിന്നും രാജിവച്ച മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ദേശാഭിമാനി ബ്യൂറോ ചീഫും ആയിരുന്ന രണ്ടു പേര്‍ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രന് എതിരെ ഉന്നയിച്ചിരിക്കുന്നത്.
- സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
- ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
- കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
കടകംപള്ളി സുരേന്ദ്രന്‍ എന്ന മുന്‍ മന്ത്രി ബിജെപി ഏജന്റാണെന്നാണ് പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാക്കള്‍ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി പാങ്ങോട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി ആര്‍എസ്എസ് ശാഖയില്‍ പോയിരുന്ന ആളെയാണ് നിര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ബിജെപി തകര്‍ന്ന് തരിപ്പണമാകുമ്പോള്‍ സഹായിക്കാന്‍ സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണ്. തൃശൂരില്‍ ബിജെപിയെ വിജയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെ വിട്ട് ആര്‍എസ്എസ് നേതാവ് ഹൊസബളെയുമായി ചര്‍ച്ച നടത്തിക്കുകയും പൂരം കലക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ബിജെപി തകരുമ്പോള്‍ തകരാതെ സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതെല്ലാം തിരുവനന്തപുരത്തെയും കേരളത്തിലെയും വോട്ടര്‍മാര്‍ തിരിച്ചറിയും.
- Also Read തദ്ദേശം പിടിച്ചാൽ നിയമസഭ ഉറപ്പ്? കണക്കിലെ പാറ്റേൺ ഇങ്ങനെ; അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ 2021 ഫലം; യുഡിഎഫ് ലക്ഷ്യം ‘2010’
തിരുവനന്തപുരം കോര്‍പറേഷനില്‍ മത്സരിക്കുന്ന വൈഷ്ണ സുരേഷ് ആ വാര്‍ഡിലെ വോട്ടറാണ്. വോട്ടര്‍പട്ടികയില്‍ തെറ്റായ വീട്ടു നമ്പര്‍ രേഖപ്പെടുത്തിയതിനാണ് അവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തത്. ഹിയറിങ് നടത്തിയപ്പോള്‍ കൃത്യമായ തെളിവും നല്‍കിയിട്ടുണ്ട്. വൈഷ്ണ വ്യാജ വോട്ടറല്ല. പരാതി നല്‍കിയ ആളിന്റെ പേരില്‍ പല വോട്ടുകളുണ്ട്. സിപിഎമ്മും ബിജെപിയും വോട്ടര്‍പട്ടിക അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാനാര്‍ഥി ആകുമെന്ന് മുന്‍കൂട്ടി കണ്ട് വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാനുള്ള കുത്സിത പ്രവര്‍ത്തനത്തിനു തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൂട്ടു നില്‍ക്കരുത്. വൈഷ്ണ സുരേഷിന്റെ വോട്ടവകാശം പുനഃസ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. English Summary:
VD Satheesan alleges CPM involvement in BLO\“s suicide and criticizes their actions: He also accuses CPM of aiding BJP in Thiruvananthapuram and calls for an investigation into voter list manipulation. Satheesan demands the Election Commission to restore the voting rights of Vishna Suresh. |