ബെംഗളൂരു∙ ജനവാസമേഖലകളിൽനിന്ന് കടുവകളെ അകറ്റാൻ വനംവകുപ്പ് മുഖംമൂടി പരീക്ഷണം നടത്തുന്നു. ബന്ദിപ്പൂർ, നാഗർഹോളെ വനമേഖലയിലെ ഗ്രാമീണർക്കാണു മുഖം മൂടി വിതരണം ചെയ്യുന്നത്. വനത്തിന് അരികെ താമസിക്കുന്നവർക്ക് ഇത്തരം മുഖംമൂടികൾ വനംവകുപ്പ് നൽകിത്തുടങ്ങി. ഒരുമാസത്തിനിടെ ബന്ദിപ്പൂരിൽ മാത്രം 3 പേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പലവട്ടം തുടർച്ചയായി പ്രവർത്തനങ്ങൾ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തോളം കടുവകളെ പിടികൂടിയിട്ടും കടുവകളെ മേഖലയിൽ കാണുന്നുണ്ടായിരുന്നു.
- Also Read ചേകാടി വനപാതയിൽ കാട്ടാനശല്യം രൂക്ഷം; ജാഗ്രതാ നിർദേശം നൽകി
കൃഷിപ്പണിക്കും കാലികളെ മേയ്ക്കാനും പോകുന്നവർ തലയുടെ പിറകിലാണു മുഖംമൂടി ധരിക്കേണ്ടത്. മനുഷ്യമുഖം കാണുമ്പോൾ കടുവ ആക്രമണത്തിൽനിന്ന് പിന്തിരിയുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ബംഗാളിലെ സുന്ദർബൻസ് തീരത്ത് സമാന പരീക്ഷണം വിജയിച്ചിരുന്നു. ആദ്യഘട്ടത്തിൽ 10,000 മുഖംമൂടികളാണു തയാറാക്കിയത്. കടുവകൾ സാധാരണയായി പിന്നിൽനിന്ന് ആക്രമിക്കുന്നുവെന്ന തത്വമാണ് പിന്നിൽ മാസ്ക് വയ്ക്കുക എന്നതിന്റെ പിന്നിലെ കാരണം.
- Also Read 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
മുഖംമൂടി വിതരണം മാത്രമല്ല, കടുവ പോലുള്ള വന്യമൃഗങ്ങളുമായി ഒരു ഏറ്റുമുട്ടൽ സാഹചര്യം ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന കാര്യങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. സ്വയം സംരക്ഷണം എങ്ങനെ വേണമെന്നതിന്റെ ചെറിയ ചിത്രീകരണവും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.
- ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി
- അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
- മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Karnataka Forest Department Distributes Masks to Prevent Tiger Attacks: This initiative, inspired by successful trials in Sundarbans, is complemented by educational materials on wildlife safety and self-protection measures. |