deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

എല്ലാത്തിനും പിന്നിൽ സഞ്ജയ് യാദവും റമീസും; ലാലുവിന്റെ പ്രിയപുത്രി പാർട്ടി വിട്ടത് തേജസ്വിയുടെ ‘വലംകയ്യെ’ വിമർശിച്ച്, ആർെജഡിയിൽ കുടുംബ കലഹം?

deltin33 2025-11-16 17:51:12 views 948

  



പട്ന∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ആർജെഡിയു‌ടെ വൻ തോൽവിക്കു പിന്നാലെ പാർട്ടി വിട്ട ലാലുവിന്റെ മകൾ രോഹിണി ആചാര്യ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. തേജസ്വിക്കും സഞ്ജയ് യാദവിനും റമീസിനുമെതിരെയാണ് രോഹിണി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മൂവരും ചേർന്ന് തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയെന്നും രോഹിണി ആരോപിച്ചു. ‘‘ഞാൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണ്. എല്ലാ കുറ്റങ്ങളും ഞാൻ ഏറ്റെടുക്കുന്നു’’ – എക്സ് പോസ്റ്റിൽ രോഹിണി ആചാര്യ വ്യക്തമാക്കി.  

  • Also Read ‘പാർട്ടിയും കുടുംബവും വേണ്ട’: കടുത്ത തീരുമാനവുമായി രോഹിണി ആചാര്യ, ലാലുപ്രസാദ് യാദവിന് വൃക്ക ദാനം ചെയ്ത മകൾ   


തേജസ്വിയുടെ അടുത്ത അനുയായിയാണ് രാജ്യസഭാ എംപി കൂടിയായ സഞ്ജയ് യാദവ്. ആരോപണ വിധേയനായ റമീസ് ഖാൻ തേജസ്വിയുടെ സുഹൃത്തും ആണ്. ‘‘എനിക്ക് ഇനി കുടുംബമില്ല. നിങ്ങൾ പോയി തേജസ്വി യാദവ്, സഞ്ജയ് യാദവ്, റമീസ് എന്നിവരോട് ചോദിക്കൂ. എന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കിയത് എന്തിനാണെന്ന് അവരാണ് പറയേണ്ടത്. അവരാണ് അതിന് കാരണം. ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല. പാർട്ടി എന്തുകൊണ്ടാണ് ഇങ്ങനെ പരാജയപ്പെട്ടതെന്ന് രാജ്യം മുഴുവൻ ചോദിക്കുന്നു. കാരണക്കാരായി സഞ്ജയ് യാദവിന്റെയും റമീസിന്റെയും പേരുകൾ പറയുമ്പോൾ, വീട്ടിൽ നിന്ന് തന്നെ പുറത്താക്കപ്പെടുന്നു. അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു’’ – രോഹിണി ആചാര്യ പറഞ്ഞു.

  • Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി   


ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ബാല്യകാല സുഹൃത്താണ് റമീസ് ഖാന്‍. ക്രിക്കറ്റ് ഗ്രൗണ്ടില്‍നിന്ന് ഉടലെടുത്ത ഇരുവരുടെയും സൗഹൃദം പിന്നീട് രാഷ്ട്രീയത്തിലേക്കും വളരുകയായിരുന്നു. 2016ല്‍ ആര്‍ജെഡിയില്‍ ചേര്‍ന്ന റമീസ് ഖാന്‍ തേജസ്വിയുടെ വലംകയ്യായി മാറി. തേജസ്വി യാദവിന്റെയും ആര്‍ജെഡിയുടെയും സാമൂഹികമാധ്യമ പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് റമീസ് ഖാന്‍ ആണ്. ഉത്തര്‍പ്രദേശ് നിവാസിയായ റമീസ് ഖാന്‍, ഉത്തര്‍പ്രദേശില്‍നിന്നുള്ള മുന്‍ എംപി റിസ്‌വാന്‍ സഹീറിന്റെ മരുമകനാണ്. സമാജ് വാദി പാര്‍ട്ടിയിലും ബിഎസ്പിയിലും അംഗമായിരുന്ന റിസ്‌വാന്‍ സഹീര്‍ രണ്ടുതവണ എംപിയായിരുന്നു. റിസ്‌വാന്‍ സഹീറിന്റെ മകളും റമീസ് ഖാന്റെ ഭാര്യയുമായ സെബ റിസ്‌വാനും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്.  
    

  • ‘പെണ്ണായ ഞാൻ’ എഴുതിയ അമയ; തിരുവനന്തപുരത്ത് കോൺഗ്രസിന്റെ \“റാംപ് വാക്ക്\“; പുതിയ ഡിവിഷനിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥി ‌
      

         
    •   
         
    •   
        
       
  • അപകടം 2020ൽ ബിജെപി തിരിച്ചറിഞ്ഞു: ‘രോഗി’യാക്കി ഒതുക്കാതെ നിതീഷിനെ മുന്നിൽ നിർത്തി മോദി; കോൺഗ്രസ് ബാധ്യതയായി, ഇനി പ്രതീക്ഷ കേരളം
      

         
    •   
         
    •   
        
       
  • മിഥ്യാഭയങ്ങൾ വേണ്ടാ- ‘ഉൾക്കാഴ്ച’യിൽ ബി.എസ്. വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2022ല്‍ റമീസ് ഖാനും ഭാര്യയും ഭാര്യാപിതാവായ റിസ്‌വാന്‍ സഹീറും ഒരു കൊലക്കേസില്‍ അറസ്റ്റിലായി. തുല്‍സിപുരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് പാപ്പുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് മൂവരും അറസ്റ്റിലായത്. കരാറുകാരനായ ഷക്കീല്‍ ഖാനെ കൊലപ്പെടുത്തിയ കേസിലും റമീസ് ഖാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഖുഷിനഗറിലെ റെയില്‍വേ ട്രാക്കിലാണ് അന്ന് ഷക്കീല്‍ ഖാനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഷക്കീല്‍ ഖാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ റമീസ് ഖാനെയും പൊലീസ് പ്രതിചേര്‍ത്തിരുന്നു. ഇതേവര്‍ഷം തന്നെ റമീസ് ഖാന്റെ പേരിലുള്ള 4.75 കോടി രൂപ വിലവരുന്ന ഭൂമി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിടിച്ചെടുത്തു. 2024-ല്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാനിയമനം പ്രകാരം റമീസ് ഖാന്‍ വീണ്ടും അറസ്റ്റിലായി. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ജാമ്യംനേടി പുറത്തിറങ്ങിയത്.

രോഹിണിയും സഞ്ജയ് യാദവും തമ്മിൽ മുൻപും പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സരൺ സീറ്റിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട രോഹിണി, പാർട്ടിയിൽ തനിക്ക് വേണ്ടവിധത്തിലുള്ള പിന്തുണ ലഭിക്കാതിരുന്നതിൽ തേജസ്വിയോടും സഞ്ജയോടും വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം രോഹിണിയുടെ ആരോപണങ്ങളോട് സഞ്ജയ് യാദവ് ഇതുവരെ പ്രതികരിച്ചിട്ടില്ല. English Summary:
Rohini Acharya\“s Allegations Against Tejashwi Yadav and Close Aides: Rohini Acharya quits politics and family, leveling serious allegations against Tejashwi Yadav, Sanjay Yadav, and Rameez Khan following RJD\“s Bihar election defeat. She blames them for her expulsion and humiliation.
like (0)
deltin33administrator

Post a reply

loginto write comments

Explore interesting content

deltin33

He hasn't introduced himself yet.

310K

Threads

0

Posts

1110K

Credits

administrator

Credits
112179