deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ശബരിമല നട 16ന് തുറക്കും; ഓൺലൈൻ ബുക്കിങ്ങുകൾ ആരംഭിച്ചു ; ദിവസം 90000 പേർക്ക് ദർശനം: സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ

Chikheang 2025-11-15 00:21:31 views 552

  



ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. ഒരുക്കങ്ങൾ‌ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.  

  • Also Read ശബരിമല സ്വർണക്കൊള്ള: ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ചൊവ്വാഴ്ച വരെ വിലക്ക്   


പ്രധാന വിവരങ്ങൾ‌

∙ ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും.
    

  • സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
      

         
    •   
         
    •   
        
       
  • 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
      

         
    •   
         
    •   
        
       
  • സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും. ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും.   



∙ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

∙ മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു ഭക്ഷണം നല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.  

∙ സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും. പമ്പയിലും സന്നിധാനത്തും ബോര്‍ഡിന്റെ ഓഫ്‌റോഡ് ആംബുലന്‍സ് സംവിധാനം 24 മണിക്കൂറും ഉണ്ടാകും.

മകര വിളക്ക് ജനുവരി 14ന്

ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നേ ദിവസം രാത്രി 10നു നട അടച്ച ശേഷം 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അന്നുമുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും. 15 മുതല്‍ പടിപൂജ ഉണ്ടായിരിക്കും. 18ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം. അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19 ന് രാത്രി മാളികപ്പുറത്തു ഗുരുതി. മറ്റു വഴിപാടുകള്‍ ഇല്ല. 20നു രാവിലെ കൊട്ടാര പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി നട അടയ്ക്കും.  

സന്നിധാനത്തെ സമയക്രമം

രാവിലെ നട തുറക്കുന്നത്     -    3 മണി

നിര്‍മാല്യം അഭിഷേകം     3 മുതല്‍ 3.30 വരെ

   ഗണപതി ഹോമം        3.20 മുതല്‍

    നെയ്യഭിഷേകം        3.30 മുതല്‍ 7 വരെ

   ഉഷഃപൂജ             7.30 മുതല്‍ 8 വരെ

    നെയ്യഭിഷേകം        8 മുതല്‍ 11 വരെ

    25 കലശം, കളഭം        11.30 മുതല്‍ 12 വരെ

    ഉച്ച പൂജ            12.00 ന്

    നട അടയ്ക്കല്‍        01.00 ന്

    നട തുറക്കല്‍        03.00 ന്

    ദീപാരാധന            06.30-06.45

    പുഷ്പാഭിഷേകം        06.45 മുതല്‍ 9 വരെ

    അത്താഴ പൂജ        9.15 മുതല്‍ 9.30 വരെ

    ഹരിവരാസനം        10.45 ന്

    നട അടയ്ക്കല്‍        11.00 ന് English Summary:
Pilgrimage Preparations Completed for Sabarimala Mandala-Makaravilakku Season: The temple opens on November 16th, with various facilities available including online booking and virtual queues for a smooth pilgrimage experience.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

1010K

Credits

Forum Veteran

Credits
109912