തിരുവനന്തപുരം /പത്തനംതിട്ട ∙ ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്ഐടി 2 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്തേക്കും. എന്നാൽ, സിപിഎമ്മിലെ അഭിപ്രായഭിന്നതകൾ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാർട്ടി നേതാക്കൾ പങ്കുവയ്ക്കുന്നു.
- Also Read ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി
ഇതിനിടെ, സ്വർണക്കവർച്ച കേസിൽ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഈമാസം 27 വരെ നീട്ടി. കൊല്ലം വിജിലൻസ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിൻവലിച്ചു. എൻ.വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
ഇതിനിടെ, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്ന കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളി. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നതിനു പ്രത്യേക അന്വേഷണസംഘത്തിന് ഇനി തടസ്സമില്ല.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
വാസുവിന്റെ അറസ്റ്റിൽ സിപിഎമ്മിലെ പ്രധാന നേതാക്കളുടെ വിയോജിപ്പ് പാർട്ടിയെ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നാണു വിവരം. സർക്കാർ ഇടപെടുന്നില്ലെന്നു പറയുമ്പോൾ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാർട്ടിക്ക് വലിയ ക്ഷീണമാണ് സംഭവിക്കുന്നതെന്ന് നേതാക്കൾ സർക്കാർ കേന്ദ്രങ്ങൾക്കു മുന്നറിയിപ്പ് നൽകി. എന്നാൽ, ഹൈക്കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള കേസിൽ എ.പത്മകുമാറിന്റെയും ഒപ്പമുണ്ടായിരുന്ന അംഗങ്ങളെയും അറസ്റ്റ് ഒഴിവാക്കാനും എസ്ഐടിക്കു കഴിയില്ല.
വാസു സത്യസന്ധൻ: കടകംപള്ളി
തിരുവനന്തപുരം ∙ ജയിലിൽ കഴിയുന്ന എൻ.വാസുവിനെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ ന്യായീകരിച്ചു. താൻ മന്ത്രിയായിരിക്കെ പ്രസിഡന്റ് എന്ന നിലയിൽ വാസു സത്യസന്ധമായാണ് പ്രവർത്തിച്ചതെന്നാണ് ബോധ്യമെന്ന് അദ്ദേഹം പറഞ്ഞു. ‘കമ്മിഷണറായിരുന്ന കാലത്ത് ഒരു ഫയലിൽ ഒപ്പിട്ടതിന്റെ പേരിലാണ് വാസു പ്രതിയായിരിക്കുന്നത്. ഉദ്യോഗസ്ഥർ നൽകിയ ഫയലിൽ അദ്ദേഹം ഒപ്പിട്ടതിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല’ – കടകംപള്ളി പറഞ്ഞു. English Summary:
Sabarimala Gold Theft: Padmakumar Arrest Imminent Amidst CPM Dissent |