ന്യൂഡൽഹി ∙ ടാങ്ക് വേധ മിസൈലുകൾ വാങ്ങാൻ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഡൈനാമിക്സ് ലിമിറ്റഡുമായി 2095.70 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടു പ്രതിരോധ മന്ത്രാലയം. ‘ഇൻവാർ’ ടാങ്ക് വേധ മിസൈലുകളാണ് വാങ്ങുകയെന്നാണ് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. സൈന്യത്തിന്റെ ആയുധശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കരാർ.
- Also Read ക്ലോസുമായി ക്ലോസായി യുവതി; എഐ യുവാവുമായി 32 വയസ്സുകാരിയുടെ വിവാഹം – വിഡിയോ
ഇൻവാർ ടാങ്ക് വേധ മിസൈലുകളുടെ സംഭരണം ടാങ്ക് ടി 90ന്റെ ആക്രമണശക്തിയും പ്രഹരശേഷിയും വർധിപ്പിക്കുമെന്നും ഇത് ഇന്ത്യൻ സൈന്യത്തിലെ കവചിത റെജിമെന്റുകളുടെ പ്രധാന ആശ്രയമായി മാറുമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പ്രതിരോധമന്ത്രാലയം പറഞ്ഞു. കൂടുതൽ കൃത്യതയോടെ ലക്ഷ്യത്തിലെത്തുന്ന ലേസർ ഗൈഡഡ് ടാങ്ക് വേധ മിസൈലാണ് ടാങ്ക് വേധ മിസൈലുകൾ. എതിരാളികള്‍ക്കെതിരെ കൂടുതല്‍ കാര്യക്ഷമമായ ആക്രമണത്തിനു സൈന്യത്തെ സഹായിക്കുമെന്നുമാണ് സൈന്യം പ്രതീക്ഷിക്കുന്നത്.
സൈനിക ആവശ്യത്തിനു പൊതുമേഖല സ്ഥാപനങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തരമൊരു കരാറിനു പിന്നില്‍. പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലൂടെ പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
English Summary:
Defense Ministry Inks ₹2095.70 Cr Deal for Invar Anti-Tank Missiles to Boost Army Firepower |