ന്യൂഡൽഹി ∙ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുടെ ആത്മകഥയ്ക്കു ആമുഖം എഴുതിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഐ ആം ജോർജ– മൈ റൂട്സ്, മൈ പ്രിൻസിപ്പൽസ്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പിലാണ് മോദി ആമുഖം എഴുതിയത്. ‘ഇറ്റ് ഈസ് ഹെർ മൻ കി ബാത്ത്’ എന്നാണ്, തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽനിന്നു കടം കൊണ്ട് ആമുഖത്തിൽ മോദി പുസ്തകത്തെ വിശേഷിപ്പിച്ചത്.
‘ആമുഖം എഴുതാൻ ലഭിച്ച അവസരം വലിയ ബഹുമതിയാണ്. ദേശസ്നേഹിയും ഇപ്പോഴത്തെ മികച്ച ലോകനേതാവുമാണ് മെലോനി. അവരോട് ബഹുമാനവും ആരാധനയും സൗഹൃദവുമുണ്ട്. പ്രധാനമന്ത്രി മെലോനിയുടെ ജീവിതം ഒരിക്കലും രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തെക്കുറിച്ചോ ആയിരുന്നില്ല. അത് അവരുടെ ധൈര്യം, ദൃഢവിശ്വാസം, പൊതുസേവനത്തോടും ഇറ്റലിയിലെ ജനങ്ങളോടുമുള്ള പ്രതിബദ്ധത എന്നിവയെക്കുറിച്ചാണ്’ – മോദി എഴുതുന്നു.Latest News, United States Of America, USA, Attack, Church-shooting, World News, Michigan church shooting, Grand Blanc shooting, US Marine church attack, Thomas Jacob Sanford, Michigan attack, Church of Jesus Christ of Latter-day Saints shooting, four dead shooting, US shooting incident, vehicle into church, Iraq War veteran shooting, gun violence US, religious institution attack, Grand Blanc news, Michigan crime, പള്ളി വെടിവെപ്പ്, മിഷികൻ പള്ളി ആക്രമണം, ഗ്രാൻഡ് ബ്ലാങ്ക് വെടിവെപ്പ്, യുഎസ് മറൈൻ ആക്രമണം, തോമസ് ജേക്കബ് സാൻഫോർഡ്, മിഷികൻ ആക്രമണം, നാല് മരണം വെടിവെപ്പ്, അമേരിക്കൻ വെടിവെപ്പ്, വാഹനം പള്ളിയിലേക്ക്, ഇറാഖ് യുദ്ധ veterans ആക്രമണം, തോമസ് സാൻഫോർഡ് വെടിവെപ്പ്, മിഷികൻ പള്ളി തീവെപ്പ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Grand Blanc Tragedy: Former US Marine Kills Four in Michigan Church Shooting After Vehicle Ramming
ആത്മകഥയുടെ ഇന്ത്യൻ പതിപ്പ് ഉടൻ വിപണിയിലെത്തും. 2021ൽ പുറത്തിറങ്ങിയ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിൽ എത്തുന്നത്. ഈ വർഷം ജൂണിൽ പുറത്തിറങ്ങിയ യുഎസ് എഡിഷന് ആമുഖം എഴുതിയിരിക്കുന്നതു പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയറാണ്.
മോദിയും മെലോനിയും തമ്മിലുള്ള സൗഹൃദം രാജ്യാന്തരതലത്തിൽ ചർച്ചയായപ്പോൾ ഇരുവരുടെയും പേരിലെ അക്ഷരങ്ങൾ ചേർത്തു രൂപപ്പെടുത്തിയ മെലഡി (Melodi) എന്ന വാക്കും വ്യാപകമായി പ്രചരിച്ചിരുന്നു. English Summary:
\“It is Her Mann Ki Baat\“: Modi Writes Foreword for Giorgia Meloni\“s Autobiography, Calls it \“Her Mann Ki Baat\“  |