deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൊച്ചി സീറ്റ് നിർണയത്തിൽ ബിഡിജെഎസിന് അതൃപ്തി; 30 പേരുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി, 5 വനിതകൾ

cy520520 2025-11-13 02:51:30 views 572

  



കൊച്ചി ∙ സീറ്റ് നിർണയത്തിൽ ബിഡിജെഎസ് അതൃപ്തി പ്രകടിപ്പിടിച്ചതിനു പിന്നാലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തങ്ങളുടെ മൂന്നു സിറ്റിങ് കൗണ്‍സിലർമാർ ഉൾപ്പെടെ 30 പേരുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി.‌ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നോടിയായി നടന്ന എൻഡിഎ സഖ്യകക്ഷികളുടെ ചർച്ചയിലാണ് ബിഡിജെഎസ് അതൃപ്തി പ്രകടിപ്പിച്ചത്. പിന്നാലെ മറ്റു ഘടകക്ഷി നേതാക്കൾക്കൊപ്പം ബിജെപി നേതാക്കൾ നടത്തിയ സ്ഥാനാർഥി പ്രഖ്യാപനത്തിലും ബിഡിജെഎസ് പ്രതിനിധികൾ പങ്കെടുത്തില്ല.  

  • Also Read എസ്ഐആറിൽ ജാഗ്രതയോടെ കോൺഗ്രസ്; വോട്ടുറപ്പിക്കാൻ ബൂത്തുതല ഏജന്റുമാരെ നിയമിക്കും   


എന്നാൽ ബിഡിജെഎസ്, എൻഡിഎയിലെ ശക്തരായ ഘടകക്ഷിയാണെന്നും സംസ്ഥാന, ജില്ലാ തലത്തിൽ ഉഭയകക്ഷി ചർച്ചകൾ നടന്നു വരികയാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു. അടുത്തിടെയുണ്ടായ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട സെന്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡന്റും നാഷ‌നലിസ്റ്റ് പീപ്പിൾസ് പാര്‍ട്ടി ജില്ലാ അധ്യക്ഷനുമായ ജോഷി കൈതവളപ്പിലിന് പള്ളുരുത്തി കച്ചേരിപ്പടി സീറ്റ് അനുവദിച്ചു.

  • Also Read ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?   


ജനറൽ സീറ്റിൽ 5 വനിതകള്‍ ഉൾപ്പെടെയാണ് ബിജെപി ഇന്ന് 30 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ കൗൺസിലിൽ 5 വനിതാ അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഇതിൽ ഐലന്‍ഡ് നോർത്തിനെ പ്രതിനിധീകരിക്കുന്ന ടി.പത്മകുമാരി‍, എറണാകുളം സെൻട്രൽ കൗൺസിലർ സുധ ദീലീപ്കുമാർ, അമരാവതി കൗണ്‍സിലർ പ്രിയ പ്രശാന്ത് എന്നിവര്‍ക്ക് ഇത്തവണയും സീറ്റ് അനുവദിച്ചപ്പോൾ എറണാകുളം സൗത്ത് ഡിവിഷനിലെ കൗൺസിലർ പത്മജ എസ്.മേനോന്റെ പേര് ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ ഗിരിനഗറിൽ നിന്നും സംസ്ഥാന കൗൺസിൽ അംഗം സി.ജി.രാജഗോപാൽ രവിപുരത്തു നിന്നും മത്സരിക്കും. യുഡിഎഫിന്റെ ഭാഗമായ ആർഎസ്പിയിൽ നിന്നും ബിജെപിയിലെത്തിയ സുനിത ഡിക്സൻ പൊന്നുരുന്നി ഈസ്റ്റിൽ മത്സരിക്കും.
    

  • ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
      

         
    •   
         
    •   
        
       
  • എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
      

         
    •   
         
    •   
        
       
  • പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൊച്ചി കോർപറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ നഗരസഭകൾ എന്നിവിടങ്ങളിലാണ് ബിഡിജെഎസിന് സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നത്. തങ്ങൾ ആവശ്യപ്പെടുന്ന സീറ്റുകളൊന്നും നല്‍കുന്നില്ല എന്നാണ് ബിഡിജെഎസ് പറയുന്നത്. കോർപറേഷനിൽ 11 സീറ്റും തൃക്കാക്കരയിൽ അഞ്ചും തൃപ്പൂണിത്തുറയിൽ ഒരു സീറ്റുമാണ് ബിഡിജെഎസിന് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത് എന്നാണ് വിവരം. എന്നാൽ തങ്ങൾ കഴിഞ്ഞ തവണ മത്സരിച്ച കാരണക്കോടം പോലുള്ള സീറ്റുകൾ ബിജെപി ഇത്തവണ വിട്ടു നൽകുന്നില്ലെന്നാണ് ബിഡിജെഎസിന്റെ പരാതി. കാരണക്കോടത്ത് ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ബിഡിജെഎസിനെ അനുനയിപ്പിക്കാനാകുമെന്നാണ് ബിജെപി ജില്ലാ നേതൃത്വം പ്രതീക്ഷ പങ്കുവയ്ക്കുന്നത്.

  • Also Read മെഡിക്കല്‍ കോളജുകളില്‍ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പണിമുടക്ക്   


എൻപിപിയുടെ ജോഷി കൈതവളപ്പിലിനു പുറമെ മറ്റൊരു ഘടകക്ഷിയായ നാഷനലിസ്റ്റ് കേരള കോൺഗ്രസിന് പച്ചാളം സീറ്റും വിട്ടുനൽകിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ കുമ്പളങ്ങി, ഉദയംപേരൂർ, വൈപ്പിൻ, ചെറായി സീറ്റുകളിലേക്കും എൻഡിഎ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അതിനിടെ, വിമത ഭീഷണി ഉയർത്തുന്ന മുൻ കൗൺസിലറും ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമായ ശ്യാമള എസ്.പ്രഭുവിനെ ഇത്തവണ പരിഗണിച്ചില്ല. 32 വർഷം ശ്യാമള എസ്.പ്രഭു പ്രതിനിധീകരിച്ച ചെറളായി ഡിവിഷനിൽ ഇത്തവണ പുതുമുഖമായ ഇ.എസ്.പ്രവിതയ്ക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. ശ്യാമള അനുനയിപ്പിക്കാൻ ബിജെപി നേതൃത്വം കഴിഞ്ഞ ദിവസം അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

∙ ബിജെപി പ്രഖ്യാപിച്ച സീറ്റുകൾ

കൽവത്തി – ശ്രുതി എസ്.എസ്.

കരിപ്പാലം – ശ്രീനി എസ്.

ചെറളായി – പ്രവിത ഇ.എസ്.

ഐലൻഡ് നോർത്ത് – പത്മകുമാരി ടി.

രവിപുരം – സി.ജി.രാജഗോപാൽ

കത്രിക്കടവ് – പ്രീപ്തിരാജ്

എറണാകുളം സെൻട്രൽ – സുധ ദിലീപ് കുമാർ

എറണാകുളം നോർത്ത് – നവീൻ കമ്മത്ത്

തൃക്കണാർവട്ടം – ജലജ ആചാര്യ

വടുതല ഈസ്റ്റ് – മനോജ് കുമാർ

എളമക്കര നോർത്ത് – നിമിഷ എം.ജി

പോണേക്കര – ദിവ്യ ജയപ്രകാശ്

ഇടപ്പള്ളി – സി.നന്ദകുമാർ

പാലാരിവട്ടം – രാജേന്ദ്രൻ കെ.ആർ

കാരണക്കോടം – മഞ്ജു ലഹിതൻ

വെണ്ണല – എംഎ.രാജേഷ് കുമാർ

ഗിരിനഗർ – ടി.പി.സിന്ധുമോൾ

പൊന്നുരുന്നി ഈസ്റ്റ് – സുനിത ഡിക്സൻ

വൈറ്റില– സാക്കിൽ.ആർ

പൂണിത്തുറ – ജയിംസ് മാത്യു

തേവര – ലിഷ സന്തോഷ്

പള്ളുരുത്തി ഈസ്റ്റ് – സലീല അശോകൻ

ഇടക്കൊച്ചി സൗത്ത് – ജോസ്ന പീറ്റർ

പെരുമ്പടപ്പ് – രജന രാജു

കോണം – എൻ.പി.മധുസൂദനൻ

നമ്പ്യാപുരം – രഞ്ജിനി

പുല്ലാർദേശം – അപർണ

തറേഭാഗം – മിനി സി.എം.

മൂലംകുഴി – ജൂഡ്ഗോഡ്‍വിൻ റോഷൻ

അമരാവതി – പ്രിയ പ്രശാന്ത്

∙ ഘടകക്ഷികൾ

പച്ചാളം – എൻ.രാധാകൃഷ്ണൻ (നാഷണലിസ്റ്റ് കേരള കോൺഗ്രസ്)

പള്ളുരുത്തി കച്ചേരിപ്പടി – ജോഷി കൈതവളപ്പിൽ (നാഷണലിസ്റ്റ് പീപ്പിൾസ് പാർട്ടി)

∙ ജില്ലാ പഞ്ചായത്ത്

കുമ്പളങ്ങി – എൻഎസ്. സുമേഷ്

ഉദയംപേരൂർ – സൗഷ ലാലു

വൈപ്പിൻ– എം.എൻ.വേദരാജ്

ചെറായി – വി.വി.അനിൽ  English Summary:
Kochi Corporation Election: The BJP has announced its candidate list for the Kochi Corporation elections amidst disagreement from BDJS regarding seat allocation. The list includes 30 candidates, featuring five women, while efforts are ongoing to reconcile with BDJS.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
99675