ന്യൂഡൽഹി∙ ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും സ്വാഗതം ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനസ്ഥാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ലേ അപക്സ് ബോഡി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ മറുപടി. ഇതുവരെ നടന്ന ആശയവിനിമയം തൃപ്തികരമാണെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.Sunny Joseph, LDF, Rahul Gandhi, Pinarayi Vijayan, Kerala News, Sunny Joseph Criticizes LDF Government\“s Inaction against Death Threat to Rahul Gandhi, Rahul Gandhi death threat, Kerala Congress protest, BJP spokesperson arrested, VD Satheesan statement, Sunny Joseph speech, AICC KC Venugopal, CPM BJP alliance, Congress protest march, Kerala LDF government, Malayala Manorama Online News, രാഹുൽ ഗാന്ധി വധഭീഷണി, കോൺഗ്രസ് പ്രതിഷേധം, ബിജെപി വക്താവ് അറസ്റ്റ്, സണ്ണി ജോസഫ് പ്രസംഗം, വി.ഡി. സതീശൻ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ലഡാക്ക് പൂര്‍വ സ്ഥിതിയിലാകാതെ ചര്‍ച്ചയ്ക്കില്ലെന്ന് അമിത്ഷാക്ക് നല്‍കിയ കത്തില്‍ ലേ അപക്സ് ബോഡി അറിയിച്ചു. കേന്ദ്രം സ്വീകരിച്ച നടപടികളിലൂടെ ലഡാക്കില്‍ ഭയം നിലനില്‍ക്കുകയാണ്. സാധാരണ ജീവിതം കേന്ദ്രം ഉറപ്പു നല്‍കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് ലേ അപക്സ് ബോഡിയുടെ നിലപാട്.
ലഡാക്കില്‍ സമാധാനം പുലരാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് ചർച്ചയിൽ നിന്നും പിന്മാറിയ സംഘടനയുടെ നീക്കം. നാല് പേര്‍ മരിച്ചിട്ടും ചര്‍ച്ചയ്ക്ക് തയ്യാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ചര്‍ച്ചയ്ക്ക് തയാറായ മറ്റൊരു സംഘടനയായ കാര്‍ഗില്‍ ഡമോക്രാറ്റിക്ക് അലയന്‍സ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതോടെ ഇന്നും നാളെയും ഉൾപ്പെടെ കേന്ദ്ര സർക്കാർ നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ വഴിമുട്ടി. സോനം വാങ്ചുക്കിന്‍റെ അറസ്റ്റ് അന്യായമാണെന്നും, ജയിലില്‍ നിന്ന് ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലഡാക്കിലെ വിദ്യാർഥി സംഘടനകളും ആഭ്യന്തരമന്ത്രാലയത്തിനു കത്ത് നല്‍കിയിട്ടുണ്ട്. English Summary:
Ladakh Issue: Ladakh peace talks face setbacks as key organizations withdraw. The Central government affirms its commitment to dialogue, emphasizing that the door remains open for discussions.  |