ബെയ്ജിങ്∙ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹോങ്ചി പാലം തകർന്നുവീണു. ടൺ കണക്കിന് കോൺക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമാണ് 758 മീറ്റർ നീളമുള്ള പാലം. വിള്ളലുകളും മണ്ണിടിച്ചിലും കണ്ടെത്തിയതിനെ തുടർന്ന് പാലം തിങ്കളാഴ്ച അടച്ചിരുന്നതായി പ്രാദേശിക ഭരണകൂടം വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
- Also Read ‘അതേ നാണയത്തിൽ തിരിച്ചടിക്കും’; അഫ്ഗാനിസ്ഥാന് പാക്ക് പ്രതിരോധ മന്ത്രിയുടെ ഭീഷണി
മലനിരകൾ നിറഞ്ഞ പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാണ് തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രൂപകൽപനയിലെ പ്രശ്നങ്ങളോ നിർമാണത്തിലെ പിഴവുകളോ അപകടത്തിലേക്ക് നയിച്ചോ എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്തിരുന്നത്. ഈ വർഷം ആദ്യം നിർമാണം പൂർത്തിയായി. സെപ്റ്റംബറിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകി.
Chinese Engineering Failure- The 758-metre-long Hongqi bridge collapsed in southwest China, months after opening. China isn’t as smart as everyone makes them out to be. They couldn’t copy this design. The ground shifted on one of the approaches. Luckily it was noticed the day… pic.twitter.com/ZJDDdwgCP9— Peter Lemonjello (@KCtoFL) November 11, 2025
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @KCtoFL എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
- എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?
- പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം
MORE PREMIUM STORIES
English Summary:
China\“s Hongqi Bridge Collapses: China bridge collapse reports the failure of the Hongqi Bridge in Sichuan province. The bridge, part of a key national highway connecting central China and Tibet, suffered significant damage, with large sections collapsing into the river below, prompting an investigation into design and construction flaws. |