തിരുവനന്തപുരം ∙ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വായിച്ച കണക്കുകള്‍ സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ധനമന്ത്രിയുടെ ആരോപണത്തിന്, മന്ത്രി ഒ.ആര്‍.കേളു നല്‍കിയ മറുപടിയാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ്. പട്ടികജാതി/പട്ടിക വര്‍ഗ സ്‌കോളര്‍ഷിപ്പ്, ചികില്‍സ സഹായം- 158 കോടി കുടിശിക നല്‍കാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓരോ വിഭാഗത്തിനും നല്‍കാനുള്ള കണക്ക് എടുത്തു പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. Karur Tragedy, TVK Rally, Hema Malini, BJP Fact-Finding Team, Karur Incident, Vijay TVK, Tamil Nadu Politics, DMK Allegations, Malayala Manorama Online News, Karur News, കരൂർ ദുരന്തം, വിജയ് ടിവികെ, തമിഴ്നാട് രാഷ്ട്രീയം, ഹേമ മാലിനി, ബിജെപി അന്വേഷണ സംഘം
പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് 9.42 കോടി കൊടുക്കാനുണ്ടെന്നും പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മിശ്ര വിവാഹ ധനസഹായം 91.75 ലക്ഷം കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിന് ചികിത്സ ധനസഹായം- 3.42 കോടി, വിവാഹ ധനസഹായം- 58.07 കോടി, മിശ്ര വിവാഹ ധനസഹായം- 65.12 കോടി, ഏക വരുമാന ദായകന്റെ മരണം ധനസഹായം- 15.56 കോടി, വിദേശ തൊഴില്‍ ധനസഹായം- 5.61 കോടി എന്നിങ്ങനെ കൊടുക്കാനുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് കൊടുക്കാനുള്ള പണം മുന്‍ഗണനാക്രമത്തില്‍ നല്‍കുന്നതില്‍ സര്‍ക്കാരിനു കടുത്ത വീഴ്ച സംഭവിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാല്‍, മറുപടി പ്രസംഗത്തിന് എഴുന്നേറ്റ ധനമന്ത്രി പ്രതിപക്ഷ നേതാവ് വായിച്ച കണക്കുകള്‍ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു തിരിച്ചടിച്ചു. പാവപ്പെട്ട മനുഷ്യര്‍ക്ക് പണം കൊടുക്കുന്നില്ലെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പാടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇതോടെയാണ് താന്‍ സഭയില്‍ വായിച്ചത് വകുപ്പ് മന്ത്രി ഒ.ആര്‍.കേളു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കു രേഖാമൂലം നല്‍കിയ മറുപടിയാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്. തുടര്‍ന്ന് അവസാന മാസങ്ങളില്‍ പത്തോ ഇരുന്നൂറോ കോടിയുടെ കുടിശിക കൊടുക്കാനുണ്ടാകുമെന്ന് പറഞ്ഞ് ധനമന്ത്രി തടിയൂരുകയായിരുന്നു. English Summary:
Kerala Financial crisis is currently under discussion in the assembly: The opposition leader V.D. Satheesan pointed out discrepancies in financial assistance and scholarship distribution, leading to a debate about the state\“s economic health.  |