തിരുവനന്തപുരം∙ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിന്റെ പീഠം കാണാതായ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. കാണാതായ പീഠം, പരാതി നൽകിയ സ്‌പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ ബന്ധുവിന്റെ വീട്ടിൽനിന്ന് ദേവസ്വം വിജിലൻസ് ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് ദേവസ്വം ബോർഡിന്റെ തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി.
ശബരിമലയിൽ ദ്വാരപാലക ശിൽപങ്ങൾക്ക് രണ്ടാമതൊരു പീഠം കൂടി നിർമിച്ചു നൽകിയിരുന്നുവെന്നും അതു കാണാനില്ലെന്നും സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്നലെ കണ്ടെത്തിയത്. പീഠം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കയ്യിൽ ഉണ്ടായിട്ടും എന്തിനാണ് അദ്ദേഹം കള്ളം പറഞ്ഞതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ചോദിച്ചു. ദേവസ്വം ബോർഡിനെ അനാവശ്യമായി പഴിചാരി.Gaza ceasefire, Israel-Hamas conflict, Netanyahu Trump meeting, Middle East peace talks, US Israel relations, Malayala Manorama Online News, Israel Gaza war updates, Hamas hostage release, International pressure on Israel, Gaza humanitarian crisis, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ആഗോള അയ്യപ്പ സംഗമത്തിന്റെ പകിട്ടു കളയാൻ ഉണ്ണികൃഷ്ണൻപോറ്റി കരുതിക്കൂട്ടി ഗൂഢാലോചന നടത്തി. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. വിജിലൻസ് എസ്പി എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ടുണ്ട്. ബോർഡിന് ഒന്നും ഒളിക്കാനില്ല. സ്പെഷൽ കമ്മിഷണറെ ഇക്കാര്യം അറിയിക്കാൻ വൈകി എന്നതു മാത്രമാണ് പിഴവ്. ബോർഡിന് ഒരു അന്വേഷണത്തെയും ഭയമില്ല. ആഗോള അയപ്പ സംഗമത്തിന് 5 ദിവസം മുൻപാണ് ആരോപണം വരുന്നത്. ബോർഡിന്റെ നഷ്ടപ്പെട്ട അഭിമാനത്തിന് ആര് ഉത്തരവാദിത്തം പറയും. ദേവസ്വം വിജിലൻസ് എസ്പി ഇന്ന് കോടതിയിൽ റിപ്പോർട്ട് കൊടുക്കുമെന്നും പി.എസ്.പ്രശാന്ത് പറഞ്ഞു.
2019ൽ പീഠത്തിന് മങ്ങലേറ്റതിനെത്തുടർന്നാണ് ഇത് സമർപ്പിച്ച ബെംഗളൂരുവിലെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം ബോർഡ് അധികൃതർ ബന്ധപ്പെട്ടത്. കോവിഡ് കാലമായതിനാൽ അറ്റകുറ്റപ്പണി സാധ്യമായിരുന്നില്ല. തുടർന്ന് 2021 ൽ പുതിയ പീഠം തയാറാക്കി ജീവനക്കാരൻ വാസുദേവന്റെ പക്കൽ കൊടുത്തയച്ചു.
ഇത് പാകമാകാത്തതിനാൽ സ്ഥാപിച്ചില്ല. ഈ പീഠമാണു കാണാനില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞത്. ഇത് വാസുദേവന്റെ പക്കൽ ഉണ്ടായിരുന്നതായി താൻ അറിഞ്ഞിരുന്നില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി വിശദീകരിച്ചു. കോടതി പരാമർശം ഉണ്ടായപ്പോൾ വാസുദേവൻ പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബന്ധുവിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ പുതിയ പീഠം സംബന്ധിച്ച് മഹസറിൽ രേഖപ്പെടുത്താനോ അതെക്കുറിച്ച് അന്വേഷിക്കാനോ ദേവസ്വം ബോർഡ് തയാറായില്ല. കോടതി ഇടപെടലിലൂടെയാണ് വിവരങ്ങൾ പുറത്തറിഞ്ഞത്. English Summary:
Devaswom Board President Alleges Conspiracy in Idol Base Case: The missing idol base from Sabarimala has triggered a significant controversy involving allegations against Unnikrishnan Potti. The Devaswom Board is conducting an investigation into the matter.  |