deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പൊട്ടിത്തെറിച്ച കാറിന്റെ ‘റൂട്ട് മാപ്പ്’ കണ്ടെത്തി അന്വേഷണ ഏജൻസികൾ; 2013ൽ പുറത്തിറങ്ങിയ വാഹനം കൈമാറിയത് 6 പേരിലൂടെ

Chikheang 2025-11-11 22:51:05 views 864

  



ന്യൂഡൽഹി∙ ‘HR 26 CE 7674’ ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ അന്വേഷണം പൊലീസും ഏജൻസികളും ആരംഭിച്ചത് ഈ നമ്പറിൽ നിന്നായിരുന്നു. ട്രാഫിക് സിഗ്നലിൽവച്ച് പൊട്ടിത്തെറിച്ച ഐ20 കാറിന്റെ നമ്പറാണിത്. നമ്പർ ഉപയോഗിച്ച് കാറിന്റെ ഉടമയെയും റജിസ്ട്രേഷൻ വിവരങ്ങളും അന്വേഷണ ഏജൻസികൾ കണ്ടെത്തി. 2013ൽ പുറത്തിറങ്ങിയ കാർ, 2014ൽ സൽമാൻ എന്നയാളുടെ പേരിലാണ് റജിസ്റ്റർ ചെയ്തിരുന്നത്. ഇദ്ദേഹം കാറിന്റെ രണ്ടാമത്തെ ഉടമസ്ഥനാണെന്നും ആർസി രേഖകൾ‌ വ്യക്തമാക്കി. ഗുരുഗ്രാം സ്വദേശിയാണ് സൽമാൻ.

  • Also Read പുകപരിശോധന നടത്തിയത് 2 ആഴ്ച മുൻപ്, അന്നും കാറിൽ 3 പേർ; പൊട്ടിത്തെറിച്ച ഐ20 കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്   


ഗുരുഗ്രാം–ഡൽഹി–അംബാല–കശ്മീർ
കാറിന്റെ വിവരങ്ങൾ ആരായാൻ പൊലീസ് സൽമാനെ ബന്ധപ്പെട്ടപ്പോൾ കാർ ഓഖ്‌ല സ്വദേശിയായ ദേവേന്ദ്ര എന്നയാൾക്ക് മാർച്ചിൽ വിറ്റതാണ് എന്നാണ് സൽമാൻ പറഞ്ഞത്. ദേവേന്ദ്ര പിന്നീട് ഈ കാർ കശ്മീരിലെ പുൽവാമ സ്വദേശിയായ ആമിർ എന്നയാൾക്കു വിറ്റു. ആമിറിൽനിന്നാണ് താരിഖ് എന്നയാൾക്കും പിന്നീട് അൽ ഫല മെഡിക്കൽ സർവകലാശാലയിലെ ഡോ.ഉമർ മുഹമ്മദിനും ലഭിക്കുന്നത്. സ്ഫോടനം നടക്കുമ്പോൾ ഉമറാണ് കാറോടിച്ചിരുന്നത് എന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

  • Also Read പ്രകൃതിയുടെ സൗജന്യം ജീവന്റെ വിലയുള്ള വായു; ആർഭാടത്തിന്റെ പണം അത്യാവശ്യത്തിനു നൽകാം   


Delhi Red Fort Blast: A fresh CCTV footage has surfaced in connection with the ongoing probe into the Red Fort blast case, showing the suspect, identified as Umar, entering Delhi in an i20 car.

The latest footage, recorded at Badarpur Toll Plaza around 8:13 AM, captures Dr. Umar… pic.twitter.com/pcZoZC53q4— Harsh Trivedi (@harshtrivediii) November 11, 2025


കാറിന്റെ ഉടമകൾ മാറിമാറി വന്നെങ്കിലും റജിസ്ട്രേഷൻ രേഖകളിൽ ഇപ്പോഴും ഉടമസ്ഥൻ സൽമാൻ തന്നെയാണ്. അതേസമയം, സെക്കൻഡ് ഹാൻഡ് കാർ വിൽപനരംഗത്ത് ഡോക്യുമെന്റേഷൻ ചെലവുകൾ ഒഴിവാക്കാനായി റീറജിസ്ട്രേഷനില്ലാതെ വാഹനങ്ങൾ കൈമാറുന്നത് സാധാരണമാണെന്നും പറയപ്പെടുന്നു.  
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മൂന്നു മണിക്കൂർ കാറിനുള്ളിൽ
പൊട്ടിത്തെറിച്ച കാറിന്റെ സഞ്ചാരപാത അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഫരീദാബാദിൽനിന്നാണ് ഉമർ കാറോടിച്ചെത്തിയത്. ‌ബദർപുർ അതിർത്തിയിലൂടെയാണ് കാർ ഡൽഹിയിലേക്കു കടന്നത്. ഔട്ടർ റിങ് റോഡിലൂടെ രാവിലെ 8.13നാണ് വാഹനം ബദർപുർ ടോൾ ബൂത്ത് കടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. 8.20ന് കാർ ഓഖ്‌ലയിലെ പെട്രോൾ പമ്പിന് സമീപത്തെത്തി. തുടർന്ന് ഉച്ചയ്ക്കു ശേഷം 3.19ന് ചെങ്കോട്ട കോംപ്ലക്സിലെ പാർക്കിങ്ങിലേക്ക് വാഹനം എത്തുന്നുണ്ട്. ഇവിടെനിന്നു വൈകിട്ട് 6.28നാണ് കാർ തിരികെ പോകുന്നത്. സുനേരി മസ്ജിദിനു സമീപമുള്ള പാർക്കിങ് ഏരിയയിൽ മൂന്നു മണിക്കൂറോളമാണമാണ് വാഹനം നിർത്തിയിട്ടത്.

  • Also Read ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, നടന്നത് ചാവേർ ആക്രമണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ   


ഈ സമയമത്രയും ഉമർ കാറിനുള്ളിലുണ്ടായിരുന്നു. ഒരു നിമിഷം പോലും ഇയാൾ പുറത്തിറങ്ങിയിരുന്നില്ല. ഇയാൾ ആരെയോ കാത്തിരിക്കുകയോ അതല്ലെങ്കിൽ ആരുടെയെങ്കിലും നിർദേശം കാത്തിരിക്കുകയോ ആയിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. അതേസമയം, പാർക്കിൽവച്ച് ഇയാൾ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. പാർക്കിങ്ങിൽനിന്നിറങ്ങിയ ശേഷം കാർ സെൻട്രൽ ഡൽഹിയിലേക്കു പോയി. പിന്നീട് വൈകിട്ട് 6.52ന് നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിൽവച്ച് പൊട്ടിത്തെറിച്ചു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AmmyBhardwaj / X, @Mohit_patrkar/X എന്നീ അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്. English Summary:
Tracing the Car\“s Journey : Delhi Red Fort blast investigation focuses on the I20 car\“s journey and ownership. The probe seeks to unravel the circumstances surrounding the explosion and identify potential motives or accomplices.
like (0)
ChikheangForum Veteran

Post a reply

loginto write comments

Previous / Next

Previous: bof casino Next: h1b visa slot booking

Explore interesting content

Chikheang

He hasn't introduced himself yet.

310K

Threads

0

Posts

910K

Credits

Forum Veteran

Credits
98152