കോട്ട (രാജസ്ഥാൻ) ∙ വീട്ടിനു തീപിടിച്ചതിനെത്തുടർന്ന് പുകയിൽ ശ്വാസംമുട്ടി ടിവി ബാലതാരം വീർ ശർമ (8)യും സഹോദരൻ ഷോറിയ ശർമ (16)യും മരിച്ചു. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടിൽ ഞായറാഴ്ച പുലർച്ചെ രണ്ടിനു തീപിടിത്തമുണ്ടായപ്പോൾ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.Chicken Fry Fight, Ettumanoor Hotel Fight, Kerala News, Restaurant Altercation, Food Dispute, Malayala Manorama Online News, Chicken Piece Controversy, Assault in Restaurant, Ettumanoor Incident, Customer Employee Conflict, ചിക്കൻ ഫ്രൈ തർക്കം, ഏറ്റുമാനൂർ ഹോട്ടൽ, ഹോട്ടൽ അടിപിടി, Kerala restaurant fight, Kerala News Updates,Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ
കോച്ചിങ് സെന്ററിൽ അധ്യാപകനായ അച്ഛൻ ജിതേന്ദ്ര ശർമ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പുറത്തായിരുന്നു. നടി കൂടിയായ അമ്മ റീത്ത ശർമ മുംബൈയിലും. സ്വീകരണമുറിയിൽ തീ പടർന്നപ്പോഴുള്ള പുക മൂലം, അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് എസ്‌പി തേജേശ്വനി ഗൗതം പറഞ്ഞു. ഷോർട്ട് സർക്കീറ്റാണ് അപകടകാരണമായി സംശയിക്കുന്നത്.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. @Republic_Bharat എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്) English Summary:
Tragic Fire Claims Lives of Child Actor and Brother in Kota: .The tragic incident occurred due to a short circuit, resulting in the children suffocating from the smoke.  |