കേന്ദ്രസർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥ ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, റെയിൽവേ, സൈനിക, അർധസൈനിക വിഭാഗങ്ങൾ ഇവർക്കൊക്കെ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നാലോ? അങ്ങനെയൊരവസ്ഥയെ നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ യുഎസ്. ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിങ് ബില്ലുകൾ സെപ്റ്റംബർ 30നകം യുഎസ് കോൺഗ്രസ് പാസാക്കിയില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി (ഷട്ട്‌ഡൗൺ) ഉറപ്പാണ്. ഈ കടമ്പ എങ്ങനെ കടക്കുമെന്ന ആലോചനയിലാണ് യുഎസ് ഭരണകൂടം ഇപ്പോൾ.
∙ എന്താണ് യുഎസ് ഗവൺമെന്റ് ഷട്ട്ഡൗൺ?
സർക്കാർ വകുപ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സാമ്പത്തിക സഹായം യുഎസ് കോൺഗ്രസാണ് അനുവദിക്കുന്നത്. സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുൻപ് (ഒക്ടോബർ 1) ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും. ഫണ്ട് അനുവദിക്കുന്ന 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകൾ കോൺഗ്രസ് പാസാക്കാതെ വരികയോ പാസാക്കിയ ബില്ലിൽ പ്രസിഡന്റ് ഒപ്പിടാതിരിക്കുകയോ ചെയ്യുമ്പോഴാണ് തടസ്സമുണ്ടാകുക. അതു ഭരണസ്തംഭനത്തിനു കാരണമാകും. അങ്ങനെ വന്നാൽ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് ഗവൺമെന്റ് നിർബന്ധിതരാകും. അതാണ് ഷട്ട്ഡൗൺ.
ആരോഗ്യ സേവനമേഖലയ്ക്കുള്ള ധനസഹായത്തിന്റെ പേരിലാണ് ഇപ്പോൾ ഡമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. അഫോഡബിൾ കെയർ ആക്ടിനുള്ള (ഒബാമകെയർ) സബ്‌സിഡികൾ നിലനിർത്തുക അടക്കമുള്ള ആവശ്യങ്ങളാണ് ഡമോക്രാറ്റുകളുടേത്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടി ഇതിനെ എതിർക്കുന്നു. ഇക്കാര്യത്തിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നേതാക്കളുമായി നടത്താനിരുന്ന ചർച്ചയിൽനിന്നു പ്രസിഡന്റ് ട്രംപ് പിൻമാറിയതോടെ ഭിന്നത രൂക്ഷമായി. അതേത്തുടർന്ന് ഷട്ട്ഡൗണിലേക്കു പോകുന്ന സാഹചര്യമുണ്ടായതോടെ ട്രംപ് വീണ്ടും ചർച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ചർച്ച.
ലോസ് ഏഞ്ചലസിലെ തെരുവിൽ നിന്നുള്ള ദൃശ്യം (Photo by FREDERIC J. BROWN / AFP)
ഷട്ട്ഡൗൺ ഫെഡറൽ ജീവനക്കാരെ എങ്ങനെ ബാധിക്കും?
∙ ഫർലോ (ശമ്പളമില്ലാതെ അവധി) – അവശ്യഘടകമല്ലാത്ത ജീവനക്കാർക്കു താൽക്കാലികമായി ജോലി നഷ്ടപ്പെടുകയും ശമ്പളം ഇല്ലാതാവുകയും ചെയ്യും. ഇവർക്ക് സാധാരണയായി ഷട്ട്ഡൗൺ അവസാനിക്കുമ്പോൾ കുടിശ്ശിക ശമ്പളം ലഭിക്കാറുണ്ട്.
∙ അവശ്യ ജീവനക്കാർ – എയർ ട്രാഫിക് കൺട്രോളർമാർ, ടിഎസ്എ (ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ) ഏജന്റുമാർ, അതിർത്തി സംരക്ഷണ ഉദ്യോഗസ്ഥർ, ഫെഡറൽ നിയമപാലകർ, സായുധ സേനാംഗങ്ങൾ തുടങ്ങിയവർക്ക് ജോലി ചെയ്യേണ്ടിവരും. പക്ഷേ, ഷട്ട്ഡൗൺ തീരുന്നതുവരെ ശമ്പളം ലഭിക്കില്ല. ഇതു പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ജീവനക്കാരുടെ കൂട്ട അവധിക്കും കാരണമാകും.
ജനങ്ങളെയും ബിസിനസുകളെയും എങ്ങനെ ബാധിക്കും?
∙ പാർക്കുകളും മ്യൂസിയങ്ങളും അടച്ചുപൂട്ടും. ദേശീയോദ്യാനങ്ങളിലെ സന്ദർശക കേന്ദ്രങ്ങൾ പോലുള്ള ഫെഡറൽ സ്ഥാപനങ്ങളും അടയ്ക്കും.
∙ സേവനങ്ങളിൽ കാലതാമസം ഉണ്ടാകും. പാസ്‌പോർട്ട് അപേക്ഷകൾ, സർക്കാർ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ, ചെറുകിട ബിസിനസ് ലോണുകൾ എന്നിവയുടെ നടപടിക്രമങ്ങൾ വൈകും.
∙ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ പോലുള്ള കാര്യങ്ങൾ കുറയും.
∙ ജീവനക്കാർ കുറയുന്നതിനാൽ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകൾക്ക് അടക്കം കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.
∙ ഷട്ട്ഡൗൺ നീണ്ടുപോയാൽ, ജിഡിപി വളർച്ച കുറയുകയും വിപണിയിൽ അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്യാം.
ഏതൊക്കെ സേവനങ്ങളെ ബാധിക്കും?
∙ ദേശീയോദ്യാനങ്ങളിലെ സന്ദർശക സേവനങ്ങൾ, പരിപാലനം
∙ സ്മിത്സോണിയൻ മ്യൂസിയങ്ങൾ.Kerala News, Kannur News, Malayalam News, Cheleri Death, Delivery Death Kerala, Malayala Manorama Online News, കണ്ണൂർ വാർത്ത, ചേലേരി മരണം, കല്യാശ്ശേരി വാർത്ത, Malayalam News Today, Infant Death Kerala, Assam Native Death Kerala, Kannur District Hospital, Childline Kerala, മരണം, home birth, വീട്ടിൽ പ്രസവം, പ്രസവത്തിനിടെ മരിച്ചു, കണ്ണൂർ വീട്ടിലെ പ്രസവം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
∙ ഐആർഎസ് (ആഭ്യന്തര റവന്യൂ സർവീസ്) ടാക്സ് പേയർ സേവനങ്ങൾ (ടാക്സ് റിട്ടേൺ പ്രോസസ്സിങ് വൈകാം).
∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പോലുള്ള ഗവേഷണ പദ്ധതികൾ.
∙ പുതിയ സോഷ്യൽ സെക്യൂരിറ്റി കാർഡുകൾ നൽകൽ, മെഡികെയർ കാർഡുകൾ മാറ്റിനൽകൽ അടക്കം സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ ഓഫിസുകളിലെ സേവനങ്ങൾ.
∙ വീസ/പാസ്പോർട്ട് അപേക്ഷാ നടപടിക്രമങ്ങളിലെ കാലതാമസം.
∙ ഡബ്ല്യുഐസി (വിമൻ, ഇൻഫന്റ്സ്, ചിൽഡ്രൻ) പോലുള്ള ചില ഭക്ഷ്യ സഹായ പരിപാടികൾ.
പ്രവർത്തിക്കുന്ന പ്രധാന സേവനങ്ങൾ
∙ സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ, മെഡികെയ്ഡ് എന്നിവയുടെ ചെക്കുകൾ സാധാരണപോലെ നൽകുന്നത് തുടരും. കാരണം ഇവ വാർഷിക ഫണ്ടിങ്ങിന് വിധേയമല്ലാത്ത നിർബന്ധിത ചെലവുകളാണ്.
∙ സൈനിക സേവനങ്ങൾ തുടരും. സായുധ സേനാംഗങ്ങൾ ജോലി തുടരും (ശമ്പളം താൽക്കാലികമായി ലഭിക്കില്ലെങ്കിലും).
∙ എയർ ട്രാഫിക് കൺട്രോളർമാർ, ടിഎസ്എ ഏജന്റുമാർ, എഫ്ബിഐ, അതിർത്തി സംരക്ഷണ ഏജൻസികൾ.
∙ തപാൽ വിതരണം തടസ്സപ്പെടില്ല, കാരണം ഇത് സ്വയം ധനസഹായമുള്ള ഏജൻസിയാണ്.
∙ വെറ്ററൻസ് ഹെൽത്ത് കെയർ മിക്കവാറും പ്രവർത്തനങ്ങൾ തുടരും.
ഷട്ട്ഡൗൺ എത്രനാൾ നീണ്ടുനിൽക്കും?
അത് മുൻകൂട്ടി പറയാൻ കഴിയില്ല. കോൺഗ്രസും പ്രസിഡന്റും ഒരു പുതിയ ഫണ്ടിങ് ബില്ലിലോ അല്ലെങ്കിൽ താൽക്കാലിക ഫണ്ടിങ് ബില്ലിലോ ഒപ്പുവയ്ക്കുന്നതുവരെ ഇതു തുടരും.
മുൻപുണ്ടായ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണുകൾ
∙ 2018–2019: 35 ദിവസം.
∙ 1995–1996: ആകെ 26 ദിവസം (രണ്ട് ഷട്ട്ഡൗണുകൾ).
∙ 2013: 16 ദിവസം. English Summary:
Manorama Explainer - What is a US Government Shutdown? US Government Shutdown can potentially impact federal employees and disrupt government services. A shutdown occurs when Congress fails to pass funding bills, leading to furloughs and service delays. This situation can affect the economy and create uncertainty.  |