ഗുവാഹത്തി ∙ ജനസംഖ്യ വർധിച്ചതിനൊപ്പം മുസ്‌ലിംകൾ സാമ്പത്തിക അഭിവൃദ്ധി കൂടി നേടിയത് അസമിലെ ജനതയുടെ കീഴടങ്ങലിന്റെ തുടക്കമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ ഹിന്ദുക്കുടെ ജനസംഖ്യ കുറയുകയാണെന്നും മുസ്‌ലിംകൾ വർധിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
- Also Read ‘എല്ലാവരും മരിക്കാൻ പോകുന്നുവെന്ന് തോന്നി, മുന്നിൽ തീഗോളം; റോഡിൽ ചിന്നിച്ചിതറി ശരീരഭാഗങ്ങൾ’–വിഡിയോ
‘2001നും 2011നും ഇടയിൽ ഹിന്ദു, മുസ്‌ലിം ജനസംഖ്യാ വർധനയുടെ വിവരങ്ങൾ എന്റെ പക്കലുണ്ട്. അസമിലെ ഓരോ ബ്ലോക്കിലും ഹിന്ദു ജനസംഖ്യയുടെ വളർച്ച കുറയുകയും മുസ്‌ലിം ജനസംഖ്യാ വളർച്ചാ നിരക്ക് വർധിക്കുകയും ചെയ്യുകയാണ്. ജനസംഖ്യാപരമായ അനുപാദത്തിലെ മാറ്റം അതിവേഗം സംഭവിക്കുകയാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരു തരത്തിൽ അസമിലെ ജനതയുടെ കീഴടങ്ങലിന്റെ ഒരു അധ്യായം ആരംഭിച്ചിരിക്കുകയാണ്’ – ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
‘ജനസംഖ്യാപരമായ മാറ്റത്തിന് പുറമെ, സമ്പത്ത് സൃഷ്ടിക്കുന്നതിലും മാറ്റമുണ്ടായിട്ടുണ്ട്. ജനസംഖ്യയിൽ മാത്രമാണ് മാറ്റമുണ്ടായതെന്നാണ് ഞങ്ങൾ ഇതുവരെ കരുതിയിരുന്നത്. എന്നാൽ സമ്പത്തിന്റെ അനുപാദവും മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഹിന്ദുക്കളുടെ ഭൂമി മുസ്‌ലിംകൾ വാങ്ങുന്നതിന്റെ എണ്ണം വളരെ കൂടുതലാണ്. ഇത് അസം ജനതയുടെ തകർച്ചയാണു കാണിക്കുന്നത്. ഹിന്ദു– മുസ്‌ലിം ഭൂമി കൈമാറ്റത്തിനു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുമതി വേണമെന്ന ചട്ടം കഴിഞ്ഞവർഷം കൊണ്ടുവന്നതോടെയാണ് ഇതു സംബന്ധിച്ച കണക്കുകൾ പരിശോധിക്കാൻ കഴിഞ്ഞത് – മുഖ്യമന്ത്രി പറഞ്ഞു.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
|