deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പാസ്പോർട്ട് ഉപേക്ഷിച്ചു മുങ്ങി; നേപ്പാളിൽ ഒളിവു ജീവിതം, പ്രവാസിയുടെ വീടും സ്ഥലവും തട്ടിയെടുത്ത അനിലിന്റെ ജാമ്യാപേക്ഷ തള്ളി

LHC0088 2025-11-7 22:21:10 views 371

  



തിരുവനന്തപുരം∙ യുഎസില്‍ താമസിക്കുന്ന സ്ത്രീയുടെ ജവഹര്‍ നഗറിലെ 7 കോടിയോളം രൂപ വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്തു മറിച്ചുവിറ്റ കേസിലെ പ്രതിയും വ്യവസായിയുമായ കവടിയാര്‍ സ്വദേശി അനില്‍ തമ്പിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിയുടെ പങ്ക് ലഘൂകരിക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് പരിഗണിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒരു മാസത്തോളം നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞശേഷം മടങ്ങിയെത്തിയ പ്രതിയെ ചെന്നൈയില്‍ നിന്നാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.

  • Also Read ശബരിമലയിൽ ചെറിയ ഷാംപൂ പാക്കറ്റുകൾക്ക് വിലക്ക്; രാസ കുങ്കുമത്തിന്റെ വിൽപനയും തടഞ്ഞ് ഹൈക്കോടതി   


യുഎസില്‍ താമസിക്കുന്ന ഡോറ അസറിയ ക്രിപ്‌സിന്റെ തിരുവനന്തപുരം ജവഹര്‍ നഗറിലെ വീടും വസ്തുവും ആള്‍മാറാട്ടം നടത്തിയും വ്യാജരേഖകള്‍ ചമച്ചും കഴിഞ്ഞ ജനുവരിയില്‍ ആധാരം എഴുത്തുകാരന്‍ അനന്തപുരി മണികണ്ഠന്റെ സഹായത്തോടെ അനില്‍ തമ്പി തട്ടിയെടുത്തെന്നാണു കേസ്. ഡല്‍ഹിയില്‍ ഒളിവില്‍ കഴിയുന്ന വിവരം പൊലീസ് അറിഞ്ഞെന്നു മനസ്സിലാക്കിയ അനില്‍ തമ്പി ലക്ഷക്കണക്കിനു രൂപയും പാസ്‌പോര്‍ട്ടും ഹോട്ടലില്‍ ഉപേക്ഷിച്ചു മുങ്ങി. തുടര്‍ന്ന്, സുഹൃത്തുക്കളുടെ സഹായത്തോടെ നേപ്പാളിലേക്ക് കടന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും സമര്‍പ്പിച്ചു. ഹൈക്കോടതി അപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് വീണ്ടും ഒളിവില്‍ പോയി. പൊലീസ് അനില്‍ തമ്പിയെക്കുറിച്ച് അന്വേഷണം നടത്തുന്നില്ല എന്ന അന്തരീക്ഷം സൃഷ്ടിച്ച് അതീവ രഹസ്യമായി അന്വേഷണം തുടര്‍ന്നു. മടങ്ങിയെത്തിയ പ്രതിയെ ചെന്നൈയില്‍ പൊലീസ് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം അക്രമസ്വഭാവം കാണിച്ച തമ്പി, സുപ്രീം കോടതിയില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന ഓര്‍ഡര്‍ ഉണ്ടെന്നും പറഞ്ഞ് പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

  • Also Read ‘പൈലറ്റിന്റെ പിഴവാണെന്ന് ആരും വിശ്വസിക്കുന്നില്ല’: അഹമ്മദാബാദ് വിമാനദുരന്തത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടിസ്   


അനന്തപുരി മണികണ്ഠന്‍, സുഹൃത്ത് മെറിന്‍ ജേക്കബ് (27), ആള്‍മാറാട്ടത്തിനു കൂട്ടുനിന്ന വസന്ത (76), മണികണ്ഠന്റെ അനുജന്‍ സി.എ.മഹേഷ്, മണികണ്ഠന്റെ സുഹൃത്ത് സെയ്ദലി, സുനില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോറയുടെ വളര്‍ത്തു മകളാണു മെറിന്‍ എന്ന് വരുത്തിത്തീര്‍ത്തും ഡോറയുമായി രൂപസാദൃശ്യമുള്ള വസന്തയെ ആള്‍മാറാട്ടത്തിനായി എത്തിച്ചുമായിരുന്നു തട്ടിപ്പ്. വ്യാജരേഖ ചമച്ച് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റി പിന്നീട് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് വിറ്റു. ഇയാള്‍ അനില്‍ തമ്പിയുടെ ബെനാമിയായി പ്രവര്‍ത്തിക്കുകയാണെന്നും ചന്ദ്രസേനനെ മുന്‍നിര്‍ത്തി അനില്‍ തമ്പി അയാള്‍ ആഗ്രഹിച്ച വസ്തു തിരിമറിയിലൂടെ കൈക്കലാക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
    

  • ‘കുറച്ച് പൈസ മറിക്കാനുണ്ടോ’ എന്ന് ആരോടും ചോദിക്കേണ്ട; അന്തസ്സോടെ ജീവിക്കാം, മാസാവസാനവും കയ്യിൽ കാശ്; ഈ സിംപിൾ ബജറ്റിങ് പരീക്ഷിക്കൂ
      

         
    •   
         
    •   
        
       
  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Anil Thampi\“s bail was rejected in the Kerala land fraud case: The court rejected the bail application considering the prosecution\“s stand that the accused\“s role in the case cannot be minimized. The case involves the fraudulent transfer of a property belonging to a US resident.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
73267
Random