deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ജെഎൻയുവിൽ ഇടതിന് മികച്ച വിജയം; ഗോപിക ബാബു വൈസ് പ്രസിഡന്റ്, കൗൺസിലർ സീറ്റുകളിൽ എബിവിപി

Chikheang 2025-11-7 02:51:06 views 486

  

  



ന്യൂഡൽഹി ∙ ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിന് മികച്ച വിജയം. കേന്ദ്ര പാനലിലെ നാലു സീറ്റുകളിലും എസ്എഫ്‌ഐ-ഐസ–ഡിഎസ്എഫ് സഖ്യം വിജയം നേടി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി കെ.ഗോപിക ബാബുവാണ് ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്, 1236 വോട്ട്.  

  • Also Read കാൽമുട്ടുകൾക്കടിയിൽ തലവച്ച് ഇടിച്ചു, ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു; വിദ്യാർഥിയെ മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ   
  കെ.ഗോപിക ബാബു (photo: Arranged)

എസ്എഫ്ഐ ജെഎൻയു യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗമായ ഗോപിക സെന്റർ ഫോർ ദ് സ്റ്റഡി ഓഫ്‌ ലോ ആൻഡ്‌ ഗവേർണൻസിൽ ഗവേഷകയാണ്‌. തൃശൂർ ഇരിങ്ങാലക്കുടയാണ് സ്വദേശം. എബിവിപിയുടെ വികാസ് പട്ടേലിനെ പരാജയപ്പെടുത്തി ഐസ പ്രതിനിധിയായ അദിതി മിശ്ര ജെഎൻയു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഡിഎസ്എഫ് പ്രതിനിധിയായ സുനിൽ യാദവ് ജനറൽ സെക്രട്ടറിയായും ഐസയുടെ ഡാനിഷ് അലി ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു. കഴിഞ്ഞ തവണ എബിവിപി സ്വന്തമാക്കിയ ജോയിന്റ് സെക്രട്ടറി സീറ്റ് ഇത്തവണ ഇടതു സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു.  

  • Also Read വിദ്യാർഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗികപീഡനം; മതംമാറി പാസ്റ്ററായി, 2 വിവാഹം: 25 വർഷത്തിനു ശേഷം ‘ട്യൂഷന്‍ മാസ്റ്റര്‍’ പിടിയിൽ   


കേന്ദ്ര പാനലിലെ എല്ലാ സീറ്റുകളും ഇടതു സഖ്യം സ്വന്തമാക്കിയപ്പോൾ ഭൂരിഭാഗം കൗൺസിലർ സീറ്റുകളും എബിവിപി പിടിച്ചെടുത്തു. ഇടതുസഖ്യം വിട്ട് തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നേടാൻ കഴിഞ്ഞില്ല. എൻഎസ്‌യുഐ, ബാപ്‌സ എന്നിവരും ഏതാനും കൗൺസിലർ സീറ്റുകളിലൊതുങ്ങി. സെൻട്രൽ പാനലിലെ 4 പോസ്റ്റുകളിലേക്കും 18 വിഭാഗങ്ങളിലേക്കുള്ള കൗൺസലർ പോസ്റ്റുകളിലേക്കും നവംബർ 4ന് ആണ് തിരഞ്ഞെടുപ്പ് നടന്നത്. സെൻട്രൽ കമ്മിറ്റിയിലേക്ക് 2 മലയാളികളുൾപ്പെടെ 20 സ്ഥാനാർഥികൾ മത്സരിച്ചു. കൗൺ‌സലർ പോസ്റ്റുകളിലേക്ക് 111 സ്ഥാനാർഥികളുണ്ടായിരുന്നു.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
JNU Student Union Elections Result: JNU Student Union Election results are out with the Left alliance securing a major victory. The alliance won all four central panel seats, highlighting their strong presence in the university\“s political landscape.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
76140