deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘ഒറ്റവാക്കിൽ ഫണ്ണി, പവർഫുളാണ് മംദാനി’: ലോകം കണ്ട ദുർഗ, വിജയത്തിനു ചുക്കാൻ പിടിച്ചവരിൽ‌ ടി.പി. ശ്രീനിവാസന്റെ ചെറുമകളും

LHC0088 2025-11-7 00:21:03 views 626

  



‘‘വളരെ ഫണ്ണിയാണ് സൊഹ്റാൻ മംദാനി. അതേസമയം വളരെ കരുത്തനും വിശ്വാസ്യതയുള്ളവനുമായ നേതാവും. അദ്ദേഹത്തെ സമീപിക്കുന്ന ഓരോരുത്തർക്കും ആ വിശ്വാസ്യത അനുഭവിക്കാനാവും’’– ദുർഗ ശ്രീനിവാസന്റെ വാക്കുകളിൽ പുതിയ ന്യൂയോർക്ക് മേയറോടുള്ള ആദരവും ആരാധനയുമുണ്ട്. മംദാനിയുടെ പ്രചാരണ സംഘത്തിലെ വൊളന്റിയറായിരുന്നു യുഎസിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസന്റെ ചെറുമകൾ ദുർഗ. ഇപ്പോൾ ന്യൂയോർക്ക് മേയറുടെ ഓഫിസിൽ ഇന്റേണായി പ്രവർത്തിക്കുകയാണ് ഈ ഇരുപത്തിരണ്ടുകാരി.

  • Also Read ന്യൂയോർക്കിൽ യുവതരംഗമായി മംദാനി; വിജയത്തിലേക്ക് നയിച്ചത് വിപ്ലവകരമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോ?   


കാര്യങ്ങളെ ഗൗരവത്തോടെ കാണുമ്പോഴും വളരെ രസകരമായി സംസാരിക്കുന്ന വ്യക്തിയാണ് സൊഹ്റാൻ മൊംദാനിയെന്ന് ദുർഗ ‘മനോരമ ഓൺലൈനോ‌’ട‌ു പറഞ്ഞു. ‘‘ഒറ്റ വാക്കിൽ പറഞ്ഞാൽ, ഫണ്ണിയാണ് അദ്ദേഹം. നർമം കലർത്തിയാണ് പലപ്പോഴും സംസാരിക്കുന്നത്. നമ്മളെ ചിരിപ്പിക്കുന്ന നല്ല കോമഡികളൊക്കെ പറയും. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയിലും ആ സന്തോഷവും ഊർജവുമുണ്ട്. അത് ടീമിലുള്ള നമുക്കും വലിയൊരു ഊർജമാണ്. അതേസമയം അദ്ദേഹം വളരെ പവർഫുളാണ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവുണ്ട് അദ്ദേഹത്തിന്. ടീമിലെ എല്ലാവരെയും കേൾക്കും. വളരെ വിശ്വാസ്യതയുള്ളവനാണ് അദ്ദേഹം. അദ്ദേഹത്തെ സമീപിക്കുന്നവരോടെല്ലാം അത് അദ്ദേഹം കാത്തുസൂക്ഷിക്കാറുണ്ട്.  

മംദാനിയുടെ ടീമിൽ‌ പ്രവർത്തിക്കുമ്പോൾ ന്യൂയോർക്കിലെ ജനങ്ങൾ എന്നെ ബഹുമാനിക്കുന്നത് ഞാൻ കണ്ടു. യുഎസിലെ ഒരു യുവ വനിത എന്ന നിലയിൽ ആ ബഹുമാനം മംദാനിയും എനിക്ക് തന്നിരുന്നു.  അദ്ദേഹത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന പതിനായിരക്കണക്കിനു വൊളന്റിയർമാരിൽ ഒരാളായിരുന്നു ഞാൻ. പക്ഷേ മംദാനിക്കു വേണ്ടി മുൻനിരയിൽ പ്രവർത്തിക്കാനായി എന്നതിൽ അഭിമാനമുണ്ട്.

  • Also Read ട്രംപേ, ശബ്ദം കൂട്ടി വച്ചോളൂ; ന്യൂയോർക്കേ, നമ്മൾ ഒരുമിച്ച് വാടക മരവിപ്പിക്കാൻ പോകുന്നു: സൊഹ്‌റാൻ മംദാനിയുടെ വൈറൽ പ്രസംഗം   

    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ന്യൂയോർക്കിലെ യുവാക്കൾ മംദാനിക്കൊപ്പമാണ് നിന്നത്. 30 വയസ്സിൽ താഴെയുള്ള വോട്ടർമാരെ പരമാവധി നേരിൽ കാണാൻ ശ്രമിച്ചു. ദക്ഷിണേഷ്യൻ‌ സമൂഹത്തിനിടയിലും കഴിവിന്റെ പരമാവധി പ്രവർത്തിച്ചു. ന്യൂയോർക്കിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രതിജ്ഞാബദ്ധനാണ് സൊഹ്റാൻ മംദാനി. അക്കാര്യത്തിൽ അദ്ദേഹം വളരെ ശ്രദ്ധയൂന്നിയാണ് പ്രവർത്തിക്കുന്നത്. കാലാവസ്ഥ വ്യതിയാനം, വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കുറഞ്ഞ കാലം കൊണ്ട് നേടാനായതും മംദാനിയുടെ വിജയത്തില്‍ നിര്‍ണായകമായി. തൊഴിലാളികള്‍ക്കിടയിലും കുടിയേറ്റ ജനവിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം വലിയ സ്വാധീനമുണ്ടാക്കി. ഹിന്ദിയും ഉറുദുവും സ്പാനിഷുമെല്ലാം സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ പിന്തുണ തേടുന്ന അദ്ദേഹത്തിന്റെ വിഡിയോകളും ഗുണമായി. ന്യൂയോർക്കിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുമ്പോൾ അത് സാമ്പത്തികമായി എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതാകണം എന്ന നിർബന്ധവും അദ്ദേഹത്തിനുണ്ട്’’ – ദുർഗ പറഞ്ഞു.

  • Also Read ബോളിവുഡ് സ്റ്റൈൽ ആഘോഷം!, ധൂം മചാലേ ധൂം...; പ്രസംഗത്തിൽ നെഹ്റുവിനെ ഓർമിച്ച് മംദാനി   


ദുർഗ ജനിച്ചതും വളർന്നതുമെല്ലാം യുഎസിലാണെന്ന് ടി.പി. ശ്രീനിവാസൻ പറഞ്ഞു. ‘‘അവർ ഇരട്ടക്കുട്ടികളാണ്. കൃഷ്ണ എന്നാണ് ദുർഗയുടെ സഹോദരന്റെ പേര്. കുട്ടിക്കാലം മുതൽ സാമൂഹികസേവനത്തിൽ തൽപരയാണ് ദുർഗ. ഡ്യൂക്ക് സർവകലാശാലയിൽ പഠിക്കുമ്പോൾ, യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് അവൾ നേടി. അങ്ങനെ ലോകമെമ്പാടും സഞ്ചരിച്ചു. വികസിത രാജ്യങ്ങളിലും പട്ടിണിയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും സഞ്ചരിച്ചു. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ദുർഗ എന്നോടു സംസാരിക്കാറുണ്ടായിരുന്നു.’’ – ടി.പി. ശ്രീനിവാസൻ പറഞ്ഞു. കൊളംബിയ സർവകലാശാലയിലെ പ്രഫസർ ആയിരുന്ന ശ്രീനാഥ് ശ്രീനിവാസാണ് ദുർഗയുടെ പിതാവ്. മാതാവ് ഷൂട്ടിങ് താരവും അർജുന അവാർഡ് ജേതാവുമായ രൂപ ഉണ്ണിക്കൃഷ്ണൻ.

  • Also Read ലോകത്തെ വിരട്ടിയ ട്രംപിന് സ്വന്തം തട്ടകത്തിൽ ‘തട്ട്’: സുഭാഷ്‌ ചന്ദ്രബോസിന്റെ അവസ്ഥയാകുമോ ന്യൂയോർക്ക് മേയർക്ക്?   
English Summary:
Durga Sreeinivasan\“s Role in Zohran Mamdani\“s Victory: Durga, an intern in the New York Mayor\“s office, shares her positive experiences working on Mamdani\“s campaign and his commitment to improving the lives of New Yorkers.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Previous / Next

Previous: trading slot Next: alyssa gamble

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71199