deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സീമ, സ്വീറ്റി, സരസ്വതി’... ബ്രസീലിയൻ മോഡലിന് ഹരിയാനയിൽ 22 വോട്ട്; തെളിവുകളിൽ ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും

LHC0088 2025-11-5 18:20:59 views 850

  



ന്യൂഡൽഹി∙ ഹരിയാനയിൽ ആസൂത്രിതമായി വോട്ടുകൊള്ള നടത്തി കോൺഗ്രസിന്റെ വിജയത്തെ തന്നെ അട്ടിമറിച്ചെന്ന ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. തെളിവായി രാഹുൽ ഹാജരാക്കിയതിൽ കേരളത്തിലെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോയും. കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കും എന്നുള്ള ഗോപാലകൃഷ്ണന്റെ പ്രസംഗമാണ് രാഹുൽ പ്രദർശിപ്പിച്ചത്.  

  • Also Read ഹരിയാനയിൽ 25 ലക്ഷം വോ‌ട്ട് കവർന്നെന്ന് രാഹുൽ: ‘സർക്കാരിനെത്തന്നെ തട്ടിയെടുത്തു’   


ബിജെപി ജയിക്കാൻ കശ്മീരിൽ നിന്നു വരെ ആളുകളെ കൊണ്ടുവരുമെന്ന് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ തൃശൂ‌ർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി ആരോപണമുയർന്നപ്പോഴായിരുന്നു ഈ പ്രസ്താവന. ഒരു വർഷം മുൻപ് അത്തരത്തിൽ ആളുകളെ പുറത്തു നിന്ന് കൊണ്ടുവന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ്. ബിജെപി ജയിക്കാൻ ലക്ഷ്യമിടുന്ന മണ്ഡലങ്ങളിൽ ജമ്മു കശ്മീരിൽ നിന്ന് വരെ ആളുകളെ കൊണ്ടുവന്ന് ഒരു വർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അക്കാര്യത്തിൽ ഒരു സംശയവുമില്ല. നാളെയും അത്തരത്തിൽ വോട്ട് ചേർക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇത് ഇന്നത്തെ വാർത്തസമ്മേളനത്തിൽ രാഹുൽ പ്രദർശിപ്പിക്കുകയായിരുന്നു.  

  • Also Read അസമിലെ ‘നെല്ലി’ പ്രയോഗം ഹിമന്തയുടെ രഹസ്യായുധം? 1983ലെ കൂട്ടക്കൊല റിപ്പോർട്ട് ബിജെപി ഇപ്പോൾ പുറത്തുവിടുന്നത് എന്തിന്?   


വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച വോട്ടർപട്ടികയിലെ യുവതി ബ്രസീലിയൻ മോഡലായ മതീയസ് ഫെറാരോ എന്ന സ്ത്രീയാണെന്നു രാഹുൽ പറഞ്ഞു. ഇവർ 10 ബൂത്തുകളിലായി പല പേരുകളിലായി 22 തവണ ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി, വിമല എന്നിങ്ങനെ പല പേരുകളിലാണ് ഇവരുടെ ഫോട്ടോ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാഹുൽ പറഞ്ഞു. ചിത്രത്തിലുള്ള ബ്രസീലിയൻ മോഡലിന്റെ ഫേസ്ബുക് പേജിലേക്കുള്ള ക്യുആർ കോഡും രാഹുൽ പങ്കുവച്ചു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് 223 വോട്ടുകൾ വരെ ചെയ്തതായും രാഹുൽ പറഞ്ഞു. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്നാണ് രാഹുലിന്റെ ആരോപണം.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Gandhi Alleges Widespread Vote Rigging in Haryana: Rahul Gandhi alleges widespread voter fraud in Haryana elections, citing a Kerala BJP leader\“s controversial statement and a Brazilian model\“s photo used for multiple fake votes. He claims 2.5 million votes were stolen in the alleged rigging.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
68809