കൈപ്പട്ടൂർ ∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കരുതലിന്റെ \“കുപ്പായപ്പെട്ടി\“ സ്ഥാപിച്ചു. വസ്ത്രങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുക, പൊളിസ്റ്റർ ഉൾപ്പെടെയുള്ള മെറ്റീരിയലുകളിൽ നിർമിക്കുന്ന വസ്ത്രങ്ങളിലൂടെയുള്ള മാലിന്യം കുറയ്ക്കുക എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വം നിറവേറ്റുക എന്ന ബോധവൽക്കരണത്തിന്റെ ഭാഗമായി കൂടിയാണ് ഇതു നടപ്പാക്കുന്നത്. Benjamin Netanyahu, Gaza Strip, Israel Palestine Conflict, United Nations (UN), World News, ബെന്യാമിൻ നെതന്യാഹു, യുഎൻ പൊതുസഭ, ഹമാസ്, അൽ–ഖായിദ, ഹമാസ്, ഹിസ്ബുള്ള, ഇറാൻ, ഹൂതി, മനോരമ ഓൺലൈൻ ന്യൂസ്, Malayala Manorama Online News, Malayalam News, Manorama Online, Manorama News, Benjamin Netanyahu rails against Palestinian recognition as dozens walk out of UN speech
കാലാനുസൃതമായി ഫാഷൻ വ്യവസായം വളർന്നതോടെ ആവശ്യത്തിലേറെ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുകയും എന്നാൽ ഏതാനും തവണ മാത്രം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക മാലിന്യപ്രശ്നത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് പുനരുപയോഗം എന്ന ആശയം നടപ്പാക്കുന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും \“കുപ്പായപ്പെട്ടി\“യിൽ നിന്നുള്ള വസ്‌ത്രങ്ങൾ ഉപയോഗിക്കാമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. (Photo: Special arrangement)
ഉപയോഗിക്കാൻ കഴിയുന്ന പുതുമ നഷ്ടപ്പെടാത്തതും വീണ്ടും മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ വസ്ത്രങ്ങളും ഉപയോഗിക്കാത്ത വസ്ത്രങ്ങളും സ്‌കൂളിലെ ഇക്കോ ക്ലബ്ബിനെ ഏൽപ്പിക്കാം. അവ കഴുകി വൃത്തിയാക്കി ഇസ്തിരിയിട്ട് കുപ്പായപ്പെട്ടിയിൽ നിക്ഷേപിക്കും. വസ്ത്രം ആവശ്യമുള്ള ആർക്കും അവ ഉപയോഗിക്കാം. സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി പ്രിൻസിപ്പൽ സജിത ബീവി ഉദ്ഘാടനം ചെയ്തു. English Summary:
\“Kuppayapetti\“ at Kappattoor GVHSS: A Sustainable Solution for Textile Waste  |