deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘വന്നത് അമ്മമാർ ക്ഷണിച്ചിട്ട്’: ആശാ സമരവേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; സതീശനെത്തിയത് എംഎൽഎ മടങ്ങിയപ്പോൾ

cy520520 5 day(s) ago views 608

  



തിരുവനന്തപുരം∙ ആശാ പ്രവര്‍ത്തകരുടെ സമരവേദിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തി. കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് ആശാ പ്രവര്‍ത്തകര്‍ രാഹുലിനെ വരവേറ്റത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ ആശമാരുടെ സമരവേദിയില്‍ എത്തിയത്. സമ്മേളനം തുടുങ്ങുമ്പോഴും രാഹുല്‍ സമരവേദിയില്‍ ഉണ്ടായിരുന്നു.  

  • Also Read അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല   


അതിനിടെ സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എത്താന്‍ വൈകുന്നത് രാഹുല്‍ അവിടെ ഉള്ളതുകൊണ്ടാണെന്ന അഭ്യൂഹം ഉയര്‍ന്നു. തുടര്‍ന്ന് രാഹുല്‍ അവിടെനിന്നു പോയതിനു തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് എത്തുകയും ചെയ്തു. 12 മണിയുടെ ട്രെയിനില്‍ എറണാകുളത്തേക്കു പോകേണ്ടതിനാല്‍ പ്രതിപക്ഷ നേതാവ് പ്രസംഗം ചുരുക്കി പെട്ടെന്നു മടങ്ങി. ഇതിനു ശേഷം രമേശ് ചെന്നിത്തല സമരവേദിയില്‍ എത്തിയതിനു പിന്നാലെ രാഹുല്‍ വീണ്ടും അവിടെ എത്തി.  

  • Also Read ചായ കുടിച്ച് വോട്ടുപിടിക്കാം, നാടിൻ ‘നന്മകനാകാം’; വോട്ടു ചോദിക്കണം, കല്യാണം വിളിക്കും പോലെ; തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര എളുപ്പമോ?   


പ്രതിപക്ഷവുമായി ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിച്ചത് കുത്തിത്തിരിപ്പിനു വേണ്ടിയാണെന്നു രാഹുല്‍ പറഞ്ഞു. അമ്മമാര്‍ ക്ഷണിച്ചതു കൊണ്ടാണ് സമരപ്പന്തലില്‍ എത്തിയതെന്നും അമ്മമാര്‍ മക്കളെ ഇറക്കിവിടില്ലെന്നും രാഹുല്‍ പറഞ്ഞു.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ രാപകൽ സമരം അവസാനിപ്പിച്ച് ആശാവർക്കർമാർ

65 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ച് ആശാ വര്‍ക്കര്‍മാര്‍. ഏറെ വൈകാരികമായാണ് സമരപ്രതിജ്ഞാ റാലിക്കു ശേഷം സമരം അവസാനിപ്പിച്ചത്. ഇത്രയും ദിവസം അധിക്ഷേപങ്ങളും പ്രതിസന്ധികളും മറികടന്ന് ഒരു കുടുംബം പോലെയാണ് ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിലയുറപ്പിച്ച് അവകാശപ്പോരാട്ടം നടത്തിയതെന്ന് സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.സി.വിഷ്ണുനാഥ്, സി.പി.ജോണ്‍, കെ.കെ.രമ, ജോസഫ് എം. പുതുശേരി തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.  

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനം ആശാ വര്‍ക്കമാരുടെ ഓണറേറിയം വര്‍ധിപ്പിക്കല്‍ ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രാദേശിക തലത്തില്‍ സമരം തുടരുമെന്ന് ആശമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചതും കേന്ദ്രസര്‍ക്കാര്‍ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിച്ചതും സമരത്തിന്റെ നേട്ടമാണെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. English Summary:
Rahul Mamkootathil\“s Solidarity with ASHA Workers: Rahul Mamkootathil MLA supports ASHA workers\“ protest. He visited the protest site after the Kerala Assembly session. Rahul emphasized his presence was due to the invitation from the ASHA workers and dismissed rumors of political manipulation.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71554