റായ്പുർ ∙ ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലെ സ്വകാര്യ സ്റ്റീൽ പ്ലാന്റിന്റെ മേൽക്കൂര തകർന്നുവീണ് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ ആറ് പേർക്കു പരുക്കേറ്റതായാണ് വിവരം. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സിൽതാരയിലെ ഗോദാവരി ഇസ്പാത് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം നടന്നത്. Latest News, Malayalam News, Police, Sexual harassment, New Delhi News, Chaitanyananda, Swami Chaitanyananda, Partha Sarathi, 8 crore rupees frozen, bank accounts, fixed deposits, Sri Sharada Institute, sexual harassment allegations, financial fraud, Delhi police, self-proclaimed godman, student exploitation, CCTV hostel, obscene messages, ചൈതന്യാനന്ദ, സ്വാമി ചൈതന്യാനന്ദ, പാർത്ഥ സാരഥി, 8 കോടി രൂപ മരവിപ്പിച്ചു, ബാങ്ക് അക്കൗണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ, ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട്, ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ്, ഡൽഹി പോലീസ്, ആൾദൈവം, വിദ്യാർത്ഥി ചൂഷണം, സിസിടിവി ഹോസ്റ്റൽ, അശ്ലീല സന്ദേശങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Swami Chaitanyananda: 8 Crore Rupees Frozen Across 18 Bank Accounts and 28 FDs
‘‘വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഭവ സ്ഥലത്തേക്ക് പോവുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രാഥമിക വിവരം അനുസരിച്ച് ആറ് തൊഴിലാളികൾ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ചില തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന സംശയമുണ്ട്. തിരച്ചിൽ പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി’’ – റായ്പുർ എസ്പി ലാൽ ഉമേദ് സിങ് പറഞ്ഞു.
തൊഴിലാളികളുടെ കുടുംബാംഗങ്ങളും പ്രദേശവാസികളും സ്റ്റീൽ പ്ലാന്റിന്റെ പരിസരത്തിനു പുറത്തു തടിച്ചുകൂടിയിരിക്കുകയാണ്. മേൽക്കൂര തകർന്നുവീഴാൻ ഇടയായ കാരണം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. English Summary:
Tragic Industrial Accident: Six Killed in Chhattisgarh Steel Plant Roof Collapse  |