deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കൃത്രിമമഴ പെയ്തില്ല; കണ്ണിൽപൊടിയിടാനുള്ള നാടകമെന്ന് എഎപി: പെയ്തത് വിവാദപ്പെരുമഴ

cy520520 5 day(s) ago views 539

  



ന്യൂഡൽഹി ∙ മഴയ്ക്ക് പകരം വിവാദങ്ങൾ പെയ്തിറങ്ങി ഡൽഹി ക്ലൗഡ് സീഡിങ്. ചൊവ്വാഴ്ച നടത്തിയ ക്ലൗഡ് സീഡിങ്ങിൽ മഴ പെയ്യാതിരുന്നതോടെ ഇന്നലെ നിശ്ചയിച്ച 2 പരീക്ഷണങ്ങളും മാറ്റിവച്ചു. മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പമില്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഐഐടി കാൻപുർ പ്രസ്താവനയിൽ അറിയിച്ചു.

  • Also Read 1.2 കോടി രൂപ ‘ആവിയായി’, ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം നടന്നില്ല; പരാജയമായി ക്ലൗഡ് സീഡിങ്   


സെൻട്രൽ ഡൽഹിയുടെ ആകാശത്ത് 2 ക്ലൗഡ് സീഡിങ് ദൗത്യങ്ങളായിരുന്നു ഇന്നലെ നടത്താൻ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി 3.21 കോടി രൂപ മുടക്കിയായിരുന്നു സർക്കാർ ക്ലൗഡ് സീഡിങ് നടത്തിയത്. ഈ മാസം 22നും കഴിഞ്ഞ ചൊവ്വാഴ്ചയുമായി 3 തവണ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരീക്ഷണം പരാജയപ്പെടുകയാണുണ്ടായത്. ഇതോടെ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുയർത്തി. വായു മലിനീകരണം തടയാൻ‌ പരാജയപ്പെട്ട ബിജെപി സർക്കാർ ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് ക്ലൗഡ് സീഡിങ് നാടകം നടത്തുന്നതെന്നും വലിയ തുകയുടെ അഴിമതിയാണ് നടത്തുന്നതെന്നും ആംആദ്മി പാർട്ടി ആരോപിച്ചു.

  • Also Read വിഎസിനെ തിരുത്തിയതിന് കാലത്തിന്റെ മറുപടി: തീരുമാനമെടുത്താൽ പിന്നോട്ടുപോകാത്ത പിണറായിയെ സിപിഐ എങ്ങനെ വീഴ്ത്തി? മുന്നണിയില്‍ നീറിപ്പുകഞ്ഞ് ‘സംതിങ് റോങ്\“   


കാലാവസ്ഥ, അന്തരീക്ഷത്തിലെ രാസഘടകങ്ങൾ എന്നിവ കാരണം ഡൽഹി ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമല്ലെന്ന് 3 കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ പാർലമെന്റിനെ അറിയിച്ചിട്ടുള്ളതാണെന്നും എന്നിട്ടും കോടികൾ ചെലവിട്ട് പരീക്ഷണം നടത്തുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു.
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എന്നാൽ ക്ലൗഡ് സീഡിങ് പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്ന് ബിജെപി അവകാശപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ വിജയത്തിൽ പ്രതിപക്ഷ പാർട്ടിയായ എഎപി അസൂയപ്പെടുകയാണെന്നും അവർക്ക് ചെയ്യാനാവാതിരുന്നത് നിലവിലെ സർക്കാർ ചെയ്യുമ്പോൾ ആരോപണങ്ങളിലൂടെ വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിൽനിന്നും ഡൽഹി സർക്കാരിന്റെ പരിസ്ഥിതി വകുപ്പിൽനിന്നും അന്തിമ അനുമതി ലഭിച്ചതോടെയാണ് കൃത്രിമ മഴയ്ക്കായുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തിത്. മുമ്പ് എഎപി സർക്കാരിന്റെ കാലത്തും ഇതിനായി അനുമതി തേടിയിരുന്നു. എന്നാൽ പാരിസ്ഥിതിക ആഘാതവും മറ്റ് കാരണങ്ങളാലും കൃത്രിമമഴ പെയ്യിക്കാനുള്ള അനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു.

∙പിഎം 2.5 കുറച്ചെന്ന് ഐഐടി കാൻപുർ

കൃത്രിമമഴ പരീക്ഷണം അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ, ഈർപ്പത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷണം നടത്താനാവില്ല. ചൊവ്വാഴ്ച നടത്തിയ രണ്ട് ക്ലൗഡ് സീഡിങ് പരീക്ഷണങ്ങളുടെ ഭാഗമായി ഡൽഹിയിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും, നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ രേഖപ്പെടുത്തിയന്ന് ഐഐടി അധിക‍ൃതർ പറഞ്ഞു. മേഘങ്ങളിൽ 15% മുതൽ 20% വരെ മാത്രമാണ് ഈർപ്പത്തിന്റെ അളവ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, പരീക്ഷണം നടത്തിയ ബുറാഡി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ പിഎം 2.5, പിഎം 10 കണികാ സാന്ദ്രതയിൽ 6% മുതൽ 10% വരെ കുറവുണ്ടായെന്നും ഐഐടി റിപ്പോർ‌ട്ടിൽ പറയുന്നു.

∙300 കടന്ന് എക്യുഐ

കൃത്രിമ മഴയെ സംബന്ധിച്ച് വിവാദങ്ങൾ കൊഴുക്കുന്നതിനിടയിൽ ഡൽഹിയിലെ വായുഗുണനിലവാര സ‍ൂചിക (എക്യുഐ) ഗുരുതരാവസ്ഥയിൽ തുടരുകയാണ്‌. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച്‌ ഡൽഹിയിൽ എക്യുഐ 300നു മുകളിൽ രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ മോണിറ്ററിങ് കേന്ദ്രങ്ങളിലും ഇന്നലെ എക്യുഐ 300 പിന്നിട്ടു. English Summary:
Artificial Rain in Delhi : Delhi cloud seeding experiment faced controversy after failed attempts to induce artificial rain.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67921