പത്തനംതിട്ട ∙ ശബരിമലയിൽ രാഷ്ട്രപതി ഇന്ന് അയ്യപ്പ ദർശനത്തിനെത്തുമ്പോൾ മറ്റൊരു കൗതുകം കൂടിയുണ്ട്. രാജ്യത്തു സ്വന്തമായി പിൻകോഡുള്ള രണ്ടുപേർ ഒരേയിടത്ത്. 689 713 എന്നതാണു ശബരിമലയിലെ പിൻകോഡ്. 110 004 എന്നതാണു രാഷ്ട്രപതി ഭവൻ പോസ്റ്റ് ഓഫിസ് പിൻകോഡ്. ഒറ്റ വിലാസം വീതമേയുള്ളൂ എന്നതാണു രണ്ടു പിൻകോഡുകളുടെയും സവിശേഷത.
Also Read രാഷ്ട്രപതി കേരളത്തിൽ; ഇന്നു ശബരിമല ദർശനം
1963 ലാണ് ശബരിമലയിൽ പോസ്റ്റ് ഓഫിസ് സ്ഥാപിക്കുന്നത്. മണ്ഡലകാലത്തും വിഷു സമയത്തും മാത്രമാണു പ്രവർത്തനം. ‘സ്വാമി അയ്യപ്പൻ, ശബരിമല പിഒ, 689 713’ എന്ന വിലാസത്തിൽ ഭക്തർ അയയ്ക്കുന്ന കത്തുകളും മണിഓർഡറുകളുമാണ് ഇവിടെ ലഭിക്കുന്നത്. എക്സിക്യൂട്ടീവ് ഓഫിസർക്കാണ് ഇവ കൈമാറുന്നത്. സന്നിധാനത്തെത്തുന്ന ഭക്തർ ഇവിടെനിന്ന് അയ്യപ്പന്റെ പേരിലുള്ള പ്രാർഥനാ കാർഡുകൾ മറ്റുള്ളവർക്ക് അയയ്ക്കാറുണ്ട്. അയ്യപ്പ വിഗ്രഹവും പതിനെട്ടാംപടിയും കാണുന്ന തപാൽമുദ്ര വന്നത് 1974ലാണ്. മറ്റു പോസ്റ്റ് ഓഫിസുകളിൽ സ്ഥലപ്പേരും പിൻകോഡും അടങ്ങുന്നതാണ് തപാൽമുദ്ര. English Summary:
The Unique PIN Codes of Ayyappan and the President: A Postal Phenomenon