deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സാങ്കേതിക പിഴവ്, മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ല’; വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരിച്ച് അഫ്ഗാന്‍ വിദേശകാര്യമന്ത്രി

Chikheang 7 day(s) ago views 485

  



ഡല്‍ഹി∙ വാര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവ് കാരണമാണെന്നും പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നുവെന്നും അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വര്‍ത്താസമ്മേളനത്തില്‍ വനിത മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.

  • Also Read ഇരുന്നൂറിലധികം താലിബാൻ സൈനികരെ വധിച്ചു, 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തു; അവകാശവാദവുമായി പാക്കിസ്ഥാൻ   


‘‘കുറഞ്ഞ സമയത്തിനുള്ളിലാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ക്ഷണിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടികയും ചെറുതായിരുന്നു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്‌നവും ഇതിന് പിന്നിലില്ല. മാധ്യമപ്രവര്‍ത്തകരുടെ ഒരു പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ അവരെ ക്ഷണിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നു’’– അമീര്‍ ഖാന്‍ മുത്തഖി വ്യക്തമാക്കി.

  • Also Read എവിടെ മലയിറങ്ങിയ സ്വിസ് ഗോൾഡ്? വയലിലെ പൂക്കൾക്ക് മൂല്യം 5 കോടി; വിജയ്‌യുടെ സ്വന്തം ബുസി ആനന്ദ്- ടോപ് 5 പ്രീമിയം   


അതേസമയം, വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയ സംഭവം രാഷ്ട്രീയമായി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സ്ത്രീകള്‍ക്കായി നിലകൊള്ളാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സംഭവം ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും വിമർശിച്ചു. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചതില്‍ പുരുഷമാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണമായിരുന്നുവെന്നാണ് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം പറഞ്ഞത്.  English Summary:
Afghan Foreign Minister Amir Khan Muttaqi addressed the controversy surrounding the exclusion of women journalists from a Delhi press conference, attributing it to a technical error and denying any ulterior motives. The incident sparked political criticism, with opposition leaders questioning the government\“s commitment to women\“s rights.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71999