deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

മോഷണത്തിനിടെ സ്കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളൻ പിടിയിൽ; സമീപം ആയുധങ്ങളും എടുത്ത പണവും

cy520520 7 day(s) ago views 914

  



ആറ്റിങ്ങൽ∙ കവർച്ചയ്ക്കിടെ സ്കൂളിൽ കിടന്ന് ഉറങ്ങിപ്പോയ മോഷ്ടാവ് പൊലീസ് പിടിയിൽ. ആറ്റിങ്ങൽ സ്വദേശി വിനീഷ് (23) ആണ് പിടിയിൽ ആയത്. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ ലൈറ്റ് അണയ്ക്കുന്നതിനായി എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ കാഷ് കൗണ്ടർ പ്രവർത്തിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ട് സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ലോക്കർ തുറക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ട് പൊലീസിൽ വിവരം അറിയിച്ചു.  

  • Also Read സ്വർണപ്പാളി: സർക്കാരിന് ഓർക്കാപ്പുറത്ത് തിരിച്ചടി; അന്വേഷണ സംഘത്തെ നിയോഗിച്ച് പിടിമുറുക്കി ഹൈക്കോടതി   


ഇതിനിടെ പരിശോധന നടത്തിയ സ്കൂൾ അധികൃതർ ഹയർ സെക്കൻഡറി ബ്ലോക്കിലെ ആൺകുട്ടികളുടെ ശുചിമുറിക്ക്  സമീപത്തായി നിലത്തു കിടന്ന് ഉറങ്ങുന്ന നിലയിൽ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. സ്കൂളിൽ നിന്നു കവർന്ന യു പി എസും, പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ കാഷ് കളക്‌ഷൻ ബോക്സ്‌ തകർത്ത് എടുത്ത പണവും ആയുധങ്ങളും സഹിതം അടുത്ത് വച്ചാണ് ഇയാൾ ഉറങ്ങിപ്പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. English Summary:
School Heist in Kerala: School theft suspect was apprehended after being found asleep on the premises in Attingal. The thief, identified as Vineesh, was discovered near a restroom with stolen items and tools, leading to his arrest and court appearance. The incident highlights a bizarre case of burglary gone wrong.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67207