deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

കേരളത്തിലേക്ക് വരുന്നുവെന്ന വാർത്തയ്ക്കിടെ ‘മെസ്സി’ ആദ്യാക്ഷരം കുറിച്ചു, കൂട്ടിന് സുരേഷ് റെയ്നയുമെത്തി

cy520520 7 day(s) ago views 521

  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  


  



കോട്ടയം ∙ കേരളത്തിലേക്ക് എത്തുമെന്ന വാർത്തകൾക്കിടയിൽ ‘മെസ്സി’ ആദ്യാക്ഷരം കുറിച്ചു. കൂട്ടിന് സുരേഷ് റെയ്നയുമെത്തി. മാതാപിതാക്കളുടെ കായിക സ്നേഹം പേരിൽ ചാർത്തിയ കുരുന്നുകൾ മനോരമയിൽ ആദ്യാക്ഷരം കുറിച്ചു. കാൽപന്തുകളിയോടും ലയണൽ മെസ്സിയോടുമുള്ള ആരാധനയാണു മുണ്ടക്കയം അരീക്കൽ വിഷ്ണു രാജ്– ജ്യോതിക ദമ്പതികൾ തങ്ങളുടെ മകന് മെസ്സി വിഷ്ണു എന്ന് പേര് നൽകാൻ കാരണം. വെൽഡിങ് തൊഴിലാളിയായ വിഷ്ണുവിന് ഫുട്ബോൾ എന്നാൽ ജീവനാണ്. കേരളത്തിൽ നിന്നൊരു മെസ്സി ഇന്ത്യൻ ജഴ്സി അണിയുന്നകാലം അത്ര വിദൂരമല്ലെന്നു പറയുകയാണ് വിഷ്ണു. ഇളയ മകൻ റയാംഷ് വിഷ്ണുവിനോപ്പം ഇവർ മനോരമയിലെത്തിയത്.

തമിഴ്നാട് തെങ്കാശി സ്വദേശി പി.രാജ് (36), ഭാര്യ സത്യ രാജ് ദമ്പതികൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയോടുള്ള സ്നേഹമാണ് മകന് ആർ. സുരേഷ് റെയ്ന എന്നു പേരിട്ടത്. സുരേഷ് റെയ്നയുടെ കളിമികവും കളത്തിനു പുറത്തുള്ള പെരുമാറ്റവുമാണ് ആരാധനയ്ക്കു പിന്നിൽ. 20 വർഷമായി കോട്ടയത്ത് കച്ചവടം നടത്തുന്ന രാജ് തന്റെ മൂത്ത മകൾക്ക് രാജ പ്രഭ എന്നാണ് പേര് നൽകിയത്. ഭാര്യ സത്യയ്ക്ക് തമിഴ്നാട് കബഡി താരം അല്ലൂർ പ്രഭയോടു തോന്നിയ ആരാധനയാണ് മകൾക്ക് ആ പേര് നൽകാൻ കാരണം.  

ഭാവിയിൽ മകനെ രാജ്യമറിയുന്ന കായിക താരമാക്കണമെന്നാണ് ദമ്പതികളുടെ ആഗ്രഹം. വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്കു ഇരുവരെയും കൈപിടിച്ചു നടത്തിയതാകട്ടെ ഒളിംപ്യൻ എം.ഡി.വൽസമ്മയും.

  •   1 / 34 മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങിന് കഥാകാരൻ ടി.പത്മനാഭൻ തിരിതെളിക്കുന്നു. എഴുത്തുകാരായ സി.വി.ബാലകൃഷ്ണൻ, എം.മുകുന്ദൻ, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ മുഹമ്മദ് അനീസ് എന്നിവർ സമീപം.  
  •   2 / 34 കണ്ണൂർ മലയാള മനോരമയിൽ ടി.പത്മനാഭൻ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   3 / 34 ഡൽഹിയിൽ മലയാള മനോരമ വിദ്യാരംഭച്ചടങ്ങിൽ ഡോ.മീനാക്ഷി ഗോപിനാഥ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   4 / 34 ആലപ്പുഴ മനോരമയിലെ വിദ്യാരംഭച്ചടങ്ങിന് റോ മുൻ മേധാവിയും മുൻ കേരള ഡിജിപിയുമായ പി.കെ.ഹോർമിസ് തരകൻ തിരിതെളിക്കുന്നു. ഗാനരചയിതാവ് വയലാർ ശരത്‌ചന്ദ്ര വർമ, കിഫ്ബി അഡിഷനൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മുൻ ഗവ. സെക്രട്ടറിയുമായ മിനി ആന്റണി, ചലച്ചിത്ര പിന്നണി ഗായകൻ സുദീപ് കുമാർആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി എന്നിവർ സമീപം.  
  •   5 / 34 ഡൽഹിയിൽ മലയാള മനോരമ വിദ്യാരംഭച്ചടങ്ങിൽ ഡോ.മീനാക്ഷി ഗോപിനാഥ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   6 / 34 ഡൽഹിയിൽ മലയാള മനോരമ വിദ്യാരംഭച്ചടങ്ങിൽ ഡോ.മീനാക്ഷി ഗോപിനാഥ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   7 / 34 ഡൽഹിയിൽ മലയാള മനോരമ വിദ്യാരംഭത്തിന് ഡോ.മീനാക്ഷി ഗോപിനാഥ് തിരിതെളിക്കുന്നു.  
  •   8 / 34 ഡൽഹിയിൽ മലയാള മനോരമ വിദ്യാരംഭച്ചടങ്ങിൽ ഡോ.മീനാക്ഷി ഗോപിനാഥ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   9 / 34 പത്തനംതിട്ട മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ. കെ.എസ്.രവികുമാർ തിരിതെളിക്കുന്നു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട്, കേരള സർവകലാശാല സെന്റർ ഫോർ കനേഡിയൻ സ്റ്റഡീസ് ഡയറക്ടർ ഡോ. ബി ഹരിഹരൻ, കലക്ടർ എസ്. പ്രേംകൃഷ്ണൻ, സംവിധായകൻ ബ്ലെസി, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് എന്നിവർ സമീപം.  
  •   10 / 34 തിരുവനന്തപുരത്ത് മലയാള മനോരമ വിദ്യാരംഭച്ചടങ്ങിൽ സാമൂഹിക നീതി വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, നാടകകൃത്തും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി എന്നിവർ സമീപം.  
  •   11 / 34 പാലക്കാട്ട് മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന്തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ തിരിതെളിക്കുന്നു. സാഹിത്യനിരൂപകൻ ആഷാ മേനോൻ, ഒറ്റപ്പാലം തൃക്കങ്ങോട് ജിപിഎൽ ട്രസ്റ്റ് ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ.കെ.ജി.രവീന്ദ്രൻ, സംസ്ഥാന ഹയർസെക്കൻഡറി ബോർഡ് റിട്ട.ഡയറക്ടർ ഡോ.സി.പി.ചിത്ര, എഴുത്തുകാരൻ ടി.കെ.ശങ്കരനാരായണൻ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ മുൻ മാനേജിങ് ഡയറക്ടർ ടി.സി.സുശീൽകുമാർ എന്നിവർ സമീപം.  
  •   12 / 34 മലപ്പുറം മലയാള മനോരമയിൽ വിദ്യാരംഭച്ചടങ്ങിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ.മുരളീധരൻ, കാലിക്കറ്റ് സർവകലാശാല ഫോക്‌ലോർ പഠനവിഭാഗം മുൻ മേധാവി ഡോ. ഇ.കെ.ഗോവിന്ദവർമ രാജ, തിരുനാവായ നവാമുകുന്ദ ക്ഷേത്രം മേൽശാന്തി ശ്രീഹരി ഗിരീഷ് നമ്പൂതിരി, മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ എന്നിവർ.  
  •   13 / 34 തിരുവനന്തപുരത്ത് മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ തിരിതെളിക്കുന്നു. സാമൂഹിക നീതി വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്, നാടകകൃത്തും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി എന്നിവർ സമീപം.  
  •   14 / 34 തൃശൂരിൽ മലയാള മനോരമ അങ്കണത്തിൽ ​ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   15 / 34 തൃശൂരിൽ മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന് ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി തിരിതെളിക്കുന്നു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻ കുമാർ, മേള വിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, ​കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സമീപം.  
  •   16 / 34 തൃശൂർ മനോരമ യൂണിറ്റിലെ വിദ്യാരംഭച്ചടങ്ങിൽ മേള വിദഗ്ധൻ പെരുവനം കുട്ടൻ മാരാർ, ​കലക്ടർ അർജുൻ പാണ്ഡ്യൻ, ജ്യോതിഷ പണ്ഡിതൻ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തുന്നു.  
  •   17 / 34 തൃശൂരിൽ മലയാള മനോരമ അങ്കണത്തിൽ ​കലക്ടർ അർജുൻ പാണ്ഡ്യൻ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   18 / 34 തൃശൂരിൽ മലയാള മനോരമ അങ്കണത്തിൽ മേള വിദഗ്ധൻ പെരുവനം കുട്ടൻ മാരാർ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   19 / 34 മലയാള മനോരമ പാലക്കാട് യൂണിറ്റിൽ വിദ്യാരംഭം ചടങ്ങിനെത്തിയവർ.  
  •   20 / 34 കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ എൻ.പി.ഹാഫിസ് മുഹമ്മദ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   21 / 34 കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ മേയർ ഡോ. ബീന ഫിലിപ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   22 / 34 കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇ.കെ.കുട്ടി ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   23 / 34 മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ വിദ്യാരംഭം ച‌ടങ്ങനെത്തിയവർ.  
  •   24 / 34 മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ ന‌ടന്ന വിദ്യാരംഭം ച‌ടങ്ങിൽ നിന്ന്.  
  •   25 / 34 കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ കൽപറ്റ നാരായണൻ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   26 / 34 കോഴിക്കോട്ട് മലയാള മനോരമ അങ്കണത്തിൽ എൻ.പി.ഹാഫിസ് മുഹമ്മദ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   27 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറും ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡപ്യൂട്ടി വൈസ് ചാൻസലറുമായ ഡോ. പി.എം. മുബാറക് പാഷ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   28 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   29 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   30 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   31 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   32 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ വിദ്യാരംഭത്തിന് സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി തിരിതെളിക്കുന്നു. മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറും ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഡപ്യൂട്ടി വൈസ് ചാൻസലറുമായ ഡോ. പി.എം. മുബാറക് പാഷ, ഒളിംപ്യൻ എം.ഡി. വൽസമ്മ, എംജി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ എന്നിവർ സമീപം.  
  •   33 / 34 കോ‌ട്ടയത്ത് മലയാള മനോരമ അങ്കണത്തിൽ സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ. തോട്ടം ശിവകരൻ നമ്പൂതിരി ആദ്യാക്ഷരമെഴുതിക്കുന്നു.  
  •   34 / 34 മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ വിദ്യാരംഭത്തിന് തുടക്കം കുറിച്ച് ഗുരു കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ.കെ.എസ്.രവികുമാർ ദീപം തെളിക്കുന്നു. മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാട്, മറ്റ് ഗുരുക്കന്മാരായ കേരള സർവകലാശാല മുൻ കനേഡിയൻ സ്റ്റഡീസ് ഡയറക്ടർ ഡോ.ബി.ഹരിഹരൻ, ജില്ലാ കലക്ടർ എസ്.പ്രേംകൃഷ്ണൻ, സംവിധായകൻ ബ്ലെസി, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വർസീസ് പുന്നൂസ് എന്നിവർ സമീപം.  
English Summary:
Vidyarambham ceremony marks the beginning of education for children in Kerala. Two children named after sports icons Lionel Messi and Suresh Raina started their learning journey at Manorama with Olympian MD Valsamma guiding them. Parents\“ love for sports inspired the names, hoping for their children\“s future success in sports.
like (0)
cy520520Forum Veteran

Post a reply

loginto write comments

Explore interesting content

cy520520

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67588
Random