ശ്രീനഗർ ∙ ലഡാക്കിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനം വാങ്ചുകിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണം ഭാര്യ ഗീതാഞ്ജലി അംഗ്‌മോ നിഷേധിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ് സന്ദർശനമുൾപ്പെടെ ചൂണ്ടിക്കാട്ടി ലഡാക്ക് ഡിജിപി എസ്.ഡി.സിങ് ജാംവാൾ ഉന്നയിച്ച ആരോപണങ്ങളാണ് നിഷേധിച്ചത്. വാങ്ചുകിന്റെ പ്രതിഷേധം ഗാന്ധിയൻ മാർഗത്തിലായിരുന്നെന്നും സിആർപിഎഫ് ഇടപെട്ടതോടെ സ്ഥിതി മോശമാകുകയായിരുന്നെന്നും ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റീവ് ലേണിങ് സഹസ്ഥാപക കൂടിയായ ഗീതാഞ്ജലി പറഞ്ഞു.   
  
 -  Also Read  ലഡാക്ക് പ്രക്ഷോഭം: ബിജെപി–ആർഎസ്എസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് രാഹുൽ   
 
    
 
വാങ്ചുകിന്റെ പാക്കിസ്ഥാൻ സന്ദർശനം കാലാവസ്ഥാ സമ്മേളനത്തിനായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും പാക്കിസ്ഥാനിലെ ഡോൺ മാധ്യമവും സംഘടിപ്പിച്ചതായിരുന്നുഫെബ്രുവരിയിലെ ‘ബ്രീത്ത് പാക്കിസ്ഥാൻ’ സമ്മേളനം. ഒട്ടേറെ രാജ്യങ്ങൾ അതിൽ സഹകരിച്ചിരുന്നു. നേപ്പാൾ കേന്ദ്രമാക്കിയുള്ള ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റ് എന്ന സംഘടനയും സമ്മേളനത്തിൽ പങ്കാളിയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഉൾപ്പെടെ ആ സംഘടനയിൽ അംഗങ്ങളാണെന്നും ഗീതാഞ്ജലി ചൂണ്ടിക്കാട്ടി. India News, New Delhi News, Narendra Modi, Mann ki Baat, Kozhikode, women navigators, mann ki baat, narendra modi, dilna roopa, world circumnavigation, indian navy, sagar parikrama, modi speech, rss centenary, khadi india, lata mangeshkar tribute, bhagat singh tribute, valmiki jayanti, bhupen hazarika, zubeen garg, courage determination, sailboat journey, prime minister modi, വനിതാ നാവികർ, മൻ കി ബാത്ത്, നരേന്ദ്ര മോദി, ദിൽന രൂപ, ലോകം ചുറ്റി, ഇന്ത്യൻ നാവികസേന, സാഗർ പരിക്രമ, മോദി പ്രസംഗം, ആർഎസ്എസ് ശതാബ്ദി, ഖാദി ഇന്ത്യ, ലതാ മങ്കേഷ്‌കർ ആദരം, ഭഗത് സിംഗ് ആദരം, വാൽമീകി ജയന്തി, ഭൂപൻ ഹസാരിക, സുബിൻ ഗാർഗ്, ധൈര്യം നിശ്ചയദാർഢ്യം, കപ്പൽ യാത്ര, പ്രധാനമന്ത്രി മോദി, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Modi Praises Women Navigators Dilna & Roopa on Mann Ki Baat for World Circumnavigation     
  
 -  Also Read  യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം; മോചനം ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ   
 
    
 
വാങ്ചുകിനെ തടവിലാക്കിയശേഷം ഇതുവരെ അദ്ദേഹത്തോടു സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ‘അറസ്റ്റ് ഉത്തരവിന്റെ കോപ്പി പോലും കിട്ടിയില്ല. വെള്ളിയാഴ്ച തരാമെന്നാണ് പറഞ്ഞത്. ഞങ്ങളിനി നിയമവഴിയിൽ നീങ്ങുകയാണ്’– അവർ വ്യക്തമാക്കി.  
 
കനത്ത പൊലീസ് കാവലിൽ ലേ 
  
 പ്രക്ഷോഭത്തിനിടെ 24ന് കൊല്ലപ്പെട്ട 4 പേരിൽ 2 പേരുടെ മൃതദേഹം സംസ്കരിച്ചു. ഇഗു സ്വദേശിയായ സ്റ്റാൻസിൻ നംഗ്യാൽ, ഖറാങ്കി സ്വദേശി ജിഗ്‌മെക് ഡോർജെ എന്നിവരുടെ മൃതദേഹങ്ങൾ കനത്ത സുരക്ഷയിലാണ് സംസ്കാരത്തിന് എത്തിച്ചത്. മാധ്യമങ്ങളെയും അനുവദിച്ചില്ല.  
 
ഇതിനിടെ, പൊലീസ് എഫ്ഐആറിൽ പേരുള്ള കോൺഗ്രസ് കൗൺസിലർമാരായ സ്മൻല ഡോർജെ നുർബോയും ഫുറ്റ്സോഗ് സ്റ്റാൻസിൻ ടെസെപകും കോടതിയിൽ കീഴടങ്ങി. ഇവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. English Summary:  
Ladakh Protests: Sonam Wangchuk\“s Wife Refutes Pakistan Links, Cites Climate Conference Visit   |