കോതമംഗലത്തെ സുമംഗല ഫിലിം സൊസൈറ്റിയുടെ പ്രദർശനം കാണാൻ മാത്രമായി ദൂരെനിന്നും ചെന്ന ഒരു സിനിമാ യാത്രയിലാണ് ‘പാതയുടെ പാട്ട്’ എന്ന പഥേർ പാഞ്ചലി ആദ്യമായി എനിക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. 1998ൽ, ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമകൾ കണ്ടുതുടങ്ങിയ കാലത്തിന്റെ ആരംഭം. ആദ്യത്തെ കാഴ്ചയുണ്ടാക്കിയ അനുഭവത്തെക്കുറിച്ചു വലിയ ഓർമകളില്ല. എന്നാലും ഫൊട്ടോഗ്രഫിയോട് താൽപര്യമുണ്ടായിരുന്നതിനാൽ അതിലെ പല ഷോട്ടുകളും ചിത്രീകരണരീതികളും മനസ്സിനെ തൊട്ടിരുന്നു. പിന്നീട് എത്ര വട്ടം ഭാഗികമായും മുഴുവനായും പഥേർ പാഞ്ചലി കണ്ടിട്ടുണ്ട് എന്നെനിക്കു പറയാനാവില്ല. ആ കാഴ്ചകളിലാണ് കഥയും കഥാവിശകലനങ്ങളും രവിശങ്കറിന്റെ സിത്താർ നാദവുമെല്ലാം എന്നെ സ്പർശിച്ചു തുടങ്ങിയത്. ഒപ്പം, സത്യജിത് റേ എന്ന വിസ്മയവും. സംവിധായകനടക്കം മിക്കവരും മൺമറഞ്ഞു കഴിഞ്ഞെങ്കിലും കാലം പഥേർ പാഞ്ചലിയെ ഇപ്പോഴും നിലനിർത്തുകയാണ്. സാധാരണ ഗ്രാമീണരുടെ    English Summary:  
Beyond the Screen Exploring the Iconic Filming Locations of Pather Panchali  |   
                
                                                    
                                                                
        
 
    
                                     
 
 
 |