deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ലഹരി കടത്താൻ ജയിൽ ഉദ്യോഗസ്ഥർ; ഒരു വർഷത്തിനിടെ 4 പേർക്ക് സസ്പെൻഷൻ_deltin51

Chikheang 2025-10-28 08:50:53 views 464

  



തിരുവനന്തപുരം ∙ തടവുകാർക്കു ലഹരിമരുന്ന് എത്തിച്ചതിന് ഒരു വർഷത്തിനിടെ സസ്പെൻഷനിലായതു 4 ജയിൽ ഉദ്യോഗസ്ഥർ. ജയിൽ വകുപ്പ് മൂടിവയ്ക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ വിവരം പുറത്തുവന്നതോടെ നടപടിയെടുക്കുകയായിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തു.

  • Also Read പിഎഫ് പെൻഷൻ: പ്രോ–റേറ്റ ഒഴിവാക്കി ഒത്തുതീർപ്പ്; പെൻഷനിൽ കടുംവെട്ടില്ല   


വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (എപിഒ) മുരളി മോഹനെതിരെയാണ് ഒടുവിൽ നടപടിയെടുത്തത്. ലഹരിക്കേസ് പ്രതികളിൽനിന്ന് ഇയാളുടെ ഭാര്യയുടെ പേരിലുള്ള നമ്പറിലേക്ക് ഒട്ടേറെ കോളുകൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഈ നമ്പറിൽനിന്നു ചില തടവുകാരുടെ ബന്ധുക്കൾക്കു പലതവണ കോളുകൾ പോയി. ജയിൽ അധികൃതർ വിവരമറിഞ്ഞിട്ടും നടപടിയെടുക്കാതെ കോട്ടയം ജില്ലാ ജയിലിലേക്കു സ്ഥലംമാറ്റി. എന്നാൽ, സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടതോടെ സസ്പെൻഡ് ചെയ്യേണ്ടിവന്നു.Kerala News, Malayalam News, Bhutan, Vehicle Sales, Black Money, Bhutan car smuggling, Indo-Bhutan car rally, luxury car smuggling, stolen cars Japan, vehicle racket, customs operation, Operation Numkhor, car rally fraud, vehicle seizures, Muvattupuzha car seizure, Amit Chakkalakkal, ഭൂട്ടാൻ കാർ കള്ളക്കടത്ത്, ഇന്തോ-ഭൂട്ടാൻ റാലി, ആഡംബര കാർ കള്ളക്കടത്ത്, ജപ്പാൻ കാർ മോഷണം, വാഹന തട്ടിപ്പ്, കസ്റ്റംസ് ഓപ്പറേഷൻ, ഓപ്പറേഷൻ നംഖോർ, കാർ റാലി തട്ടിപ്പ്, വാഹന പിടിച്ചെടുക്കൽ, മൂവാറ്റുപുഴ കാർ, അമിത്, ചക്കാലക്കൽ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Indo-Bhutan Car Rallies: A Cover for Luxury Vehicle Smuggling   

എറണാകുളം ജില്ലാ ജയിലിൽ തടവുകാർക്കു ലഹരിമരുന്ന് എത്തിച്ചെന്ന പൊലീസ് റിപ്പോർട്ടിനെത്തുടർന്ന് എപിഒ ഷിറാസ് ബഷീറിനെ ജൂലൈയിൽ സസ്പെൻഡ് ചെയ്തിരുന്നു. ലഹരിഉൽപന്നത്തിന്റെ വില ജയിലിനു പുറത്തു തടവുകാർ ഏർപ്പാടാക്കുന്ന വ്യക്തികളിൽനിന്നു കൈപ്പറ്റിയെന്നാണു കണ്ടെത്തൽ. ആഭ്യന്തര വകുപ്പ് നേരിട്ടാണു നടപടിയെടുത്തത്.

വിയ്യൂർ സെൻട്രൽ ജയിലിലെ എപിഒ അജുമോൻ തടവുകാർക്കു ലഹരി എത്തിക്കുന്നുവെന്നു വിവരം കിട്ടിയപ്പോൾ കണ്ണൂരിലേക്കു മാറ്റുകയാണു ജയിൽ വകുപ്പ് ചെയ്തത്. എന്നാൽ പൊലീസ് റിപ്പോർട്ടും പൊലീസ് മേധാവിയുടെ ഇടപെടലുമുണ്ടായതോടെ സസ്പെൻഷനിലായി. യുപിഐ വഴിയാണ് പണം കൈപ്പറ്റിയത്.

വിയ്യൂർ അതീവസുരക്ഷാ ജയിലിലെ എപിഒ ഷംസുദ്ദീൻ ബീഡിക്കെട്ട് ഒളിപ്പിച്ചുകടത്തിയ കേസ് മാത്രമാണു ജയിൽ അധികൃതർക്കു പിടിക്കാനായത്. പൊലീസ് അറസ്റ്റ് ചെയ്തതോടെ റിമാൻഡിലായി.4 സംഭവങ്ങളിലും പൊലീസ് അന്വേഷണം നടക്കുന്നു. ലഹരിയും ഫോണും കടത്തുന്നതിനു ജയിലുകളിൽ പിടിക്കപ്പെടുന്നതിൽ 10% മാത്രമേ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. English Summary:
Kerala Prison Shock: Four Officials Suspended for Contraband Smuggling to Inmates
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
72265