രാമനാട്ടുകര ∙ ബൈപാസ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രാമനാട്ടുകര മേൽപാലത്തിന്റെ അടിയിലൂടെ പുതിയ വഴിയൊരുക്കുന്നു. ഇരുവശത്തെയും സർവീസ് റോഡുകൾ ബന്ധിപ്പിച്ചാണു പാത നിർമിക്കുന്നത്. ദേശീയപാത അധികൃതരുടെ മേൽനോട്ടത്തിൽ ആദ്യഘട്ട പ്രവൃത്തി തുടങ്ങി.മേൽപാലത്തിന്റെ അടിയിലൂടെ 8 മീറ്റർ വീതിയിലാണ് റോഡ് സജ്ജമാക്കുന്നത്. പ്രവേശന കവാടത്തിൽ 13 മീറ്റർ വരെ വീതിയുണ്ടാകും.Capital Punishment, Filipino Maid, Child Murder, Washing Machine, Death Penalty, Kuwait Court, Criminal Court, Malayala Manorama Online News, Gulf News, കുവൈത്ത്, കൊലപാതകം, കോടതി വിധി, Gulf News, Gulf News Headlines in Malayalam, Kuwait City News in Malayalam, മലയാളം കുവൈറ്റ് വാർത്തകൾ, മലയാളം ഗൾഫ് വാർത്തകൾ, Malayala Manorama Online News, Global Manorama, ഗ്ലോബൽ മനോരമ, മലയാള മനോരമ
അഴിഞ്ഞിലം ഭാഗത്തു നിന്നു സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ എതിർ ഭാഗത്തെ സർവീസ് റോഡിലേക്കു പ്രവേശിക്കാൻ നിലവിൽ ബൈപാസ് ജംക്‌ഷൻ ചുറ്റി വേണം പോകാൻ. ഇതൊഴിവാക്കാനാണ് പഴയ കോഫി ഹൗസ് പരിസരത്ത് മേൽപാലത്തിനു താഴെ റോഡ് ഒരുക്കുന്നത്. ഇനി സർവീസ് റോഡിൽ വരുന്ന വാഹനങ്ങൾക്ക് ജംക്‌ഷനിൽ പോകാതെ പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലേക്കു പ്രവേശിക്കാനാകും.
സമാന രീതിയിൽ മേൽപാലത്തിന്റെ നീലിത്തോട് ഭാഗത്തും റോഡ് നിർമിക്കാൻ പദ്ധതിയുണ്ട്. നിസരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ജംക്‌ഷൻ ചുറ്റി പോകുന്നത് ഒഴിവാക്കാനാണു നടപടി. നിസരി ഭാഗത്തു നിന്നു യൂണിവേഴ്സിറ്റി ഭാഗത്തേക്കുള്ള വാഹനങ്ങൾക്കു പെട്ടെന്നു കടന്നുപോകാൻ ഇതുവഴി സാധ്യമാകും.രണ്ടാഴ്ചയ്ക്കകം ഇരുറോഡുകളും ഗതാഗത സജ്ജമാക്കുമെന്നു അധികൃതർ സൂചിപ്പിച്ചു. പുതിയ വഴി തുറക്കുന്നതോടെ രാമനാട്ടുകര ബൈപാസ് ജംക്‌ഷനിൽ പതിവായ ഗതാഗതക്കുരുക്കിനു പരിഹാരമാകും. English Summary:
Ramnattukara Bypass is getting a new road under the flyover to ease traffic congestion. This project connects service roads, improving traffic flow and reducing delays at the bypass junction. It will significantly reduce traffic by connecting service roads on either side of the bypass. |