പുള്ള്∙ തെങ്ങുവീണ് തകർന്ന വീടിനുള്ള അപേക്ഷ വാങ്ങാതെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മടക്കിവിട്ട കൊച്ചുവേലായുധന് സിപിഎം പണിതുനൽകുന്ന വീടിന് തറക്കല്ലിട്ടു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദറും കൊച്ചുവേലായുധനും ഭാര്യ സരോജിനിയും ചേർന്നാണ് തറക്കല്ലിട്ടത്. സിപിഎം നേതാക്കളായ പി.ആർ.വർഗീസ്, പി.കെ.ഷാജൻ, എ.എസ്.ദിനകരൻ, വി.ആർ.ബിജു, എൻ.ജി.ജയരാജ്, കെ.ഗോപിനാഥൻ, കെ.എസ്.ശേഖേഷ്, വീടുപണി കമ്മിറ്റി ചെയർമാൻ കെ.കെ.അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് മോഹൻദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടൽ. 
 Student death Kasargod, Kasargod sports event, Malayala Manorama Online News, Kerala school sports, Primary school student dies, Sports competition tragedy, Student collapses during sports, School sports day, Kerala student death, Kasargod news today, സ്കൂൾ വിദ്യാർത്ഥി മരണം, കാസർകോട് വാർത്തകൾ, Malappuram school sports news, Tragic student death during school sports in Kerala, Kerala school sports competition death, Breaking News, Latest News, Breaking News Manoramaonline, Latest News Manorama, Malayala Manorama Online, Manorama, Manoramaonline, Manorama News, Malayala Manorama News Online, Manorama Online, Malayala Manorama Online, Malayala Manorama Online News, മലയാള മനോരമ, മനോരമ, മനോരമ ഓൺലൈൻ, മനോരമ ന്യൂസ്, മനോരമ വാർത്തകൾ വാർത്തകൾ, മലയാള മനോരമ ഓൺലൈൻ വാർത്തകൾ  
 
മേൽക്കൂരയില്ലാതെ നിന്നിരുന്ന വീട് പൊളിച്ച് അതേ സ്ഥലത്താണ് പുതിയ വീട് പണിയുന്നത്. 610 ചതുരശ്രയടിയിൽ 10 ലക്ഷം രൂപ ബജറ്റിലാണ് പണിയുന്നത്. ചടങ്ങിനുശേഷം ശശി കരുമാശേരി കാൽ ലക്ഷം രൂപയുടെ ധനസഹായം നൽകി. ഡിസംബറിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മേൽക്കൂര തകർന്നതിനു ശേഷം 2 വർഷമായി വീട്ടിലെ പഴയതൊഴുത്തിനെ ഒറ്റമുറിയാക്കി മാറ്റി അതിലാണ് വേലായുധനും കുടുംബവും താമസിക്കുന്നത്.  
 
വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചുതരാൻ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. 
  English Summary:  
CPM house construction starts for Kochu Velayudhan after Suresh Gopi refused to accept his application. The new house construction, funded by CPM, aims to provide shelter for Velayudhan and his family who have been living in a makeshift shed after their house was damaged. |