deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ‘നഗ്നനായ കുടിയേറ്റക്കാരൻ’; ഇന്ത്യൻ വംശജനെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിക്ക് കുരുക്ക് മുറുകുന്നു

Chikheang 7 day(s) ago views 635

  

  

    



ഓസ്റ്റിൻ∙ ഡാലസിൽ ഇന്ത്യൻ വംശജനായ ചന്ദ്ര നാഗമല്ലയ്യയെ (50) കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ക്യൂബൻ വംശജൻ യോർദാനിസ് കോബോസ്-മാർട്ടിനെസിന് (37) കുരുക്ക് മുറുകുന്നു. പ്രതിയെ ജന്മനാടായ ക്യൂബയിലേക്ക് ഉടനെ തിരിച്ചയക്കില്ലെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലാഗ്ലിൻ അറിയിച്ചു.

  • ‘ഗോ ഹോം’; നോർത്തേൺ അയർലൻഡിൽ മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തിയും നിലത്തിട്ട് ചവിട്ടിയും ആക്രമണം; രണ്ടുപേർക്ക് പരുക്ക് Europe News
      

         
    •   
         
    •   
        
       
  • ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തിയത് ദുബായിൽ നിന്ന്; നിർണായകമായത് മാതാപിതാക്കൾക്ക് കിട്ടിയ ‘സന്ദേശം’ Gulf News
      

         
    •   
         
    •   
        
       


പ്രതി ഈ മാസം പത്തിനാണ് ഡാലസ് ഡൗൺടൗൺ സ്യൂട്ട്സ് മോട്ടലിൽ കോടാലി ഉപയോഗിച്ച് ചന്ദ്ര നാഗമല്ലയ്യയെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മുന്നിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം തടയുവാൻ ചന്ദ്ര നാഗമല്ലയ്യയുടെ ഭാര്യയും മകനും ശ്രമിച്ചുവെങ്കിലും വിഫലമായി. അനധികൃതമായി യുഎസിലേക്ക് കുടിയേറിയ പ്രതിക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. പ്രതിയെ ഉടൻതന്നെ നാടുകടത്തുമെന്നാണ് അന്ന് ട്രംപ് പറഞ്ഞത്.   അറസ്റ്റിലായ യോർദാനിസ് കോബോസ് മാർട്ടിനെസ്. Image credit: X/@miss_zeth. കൊല്ലപ്പെട്ട നാഗമല്ലയ്യ. Image Credit: സ്പെഷൽ അറേഞ്ച്മെന്റ്.

എന്നാൽ, കോബോസ്-മാർട്ടിനെസിന്റെ പേരിലുള്ള കുറ്റകൃത്യത്തിന്റെ വിചാരണയും കേസും കഴിയാതെ അയാളെ തിരിച്ചയക്കില്ലെന്ന് മക്ലാഗ്ലിൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിയെ നാടുകടത്തണമെന്ന് ഇതിനുമുൻപ് തന്നെ കോടതിവിധി ഉണ്ടായിരുന്നു. നിലവിൽ ഡാലസ് കൗണ്ടി ജയിലിൽ ഇമിഗ്രേഷൻ ഡീറ്റൈനറിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കിൽ ഒരു ദശലക്ഷം ഡോളർ കെട്ടിവയ്ക്കണമെന്നാണ് കോടതിവിധി.

പ്രതിയെ കേസ് തീർപ്പാകുന്നതിനുമുൻപ് നാടുകടത്തില്ലെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) വക്താവും അറിയിച്ചിട്ടുണ്ട്. നാഗമല്ലയ്യയുടെ കുടുംബത്തിന് നീതി ലഭിക്കേണ്ടതുണ്ടെന്നും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വക്താവ് വ്യക്തമാക്കി. ഇമിഗ്രേഷൻ ഡീറ്റൈനറിനർത്ഥം അയാളെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികീതർ ജയിലിൽ പോയി അറസ്റ്റ് ചെയ്ത് തിരിച്ചയക്കുവാനുള്ള നടപടികൾ ആരംഭിക്കും എന്നല്ല. കോബോസ്-മാർട്ടിനെസ് ജാമ്യത്തുക അടച്ചാലും അയാളെ വീണ്ടും ഒരു 48 മണിക്കൂർ തടഞ്ഞുവയ്ക്കുവാൻ ഐസിനു കഴിയും. ഐസിഇ അധികാരികൾക്ക് ഇതിനുള്ളിൽ അയാളെ അറസ്റ്റ് ചെയ്യുവാൻ കഴിയും. എങ്കിലും ഒരു ഗ്രാൻഡ് ജൂറി അയാളെ കുറ്റക്കാരനായി കണ്ടെത്തണം. ഈ വിചാരണയും ഗ്രാൻഡ് ജൂറി വിധിയും ഒഴിവാക്കി അയാൾക്ക് കുറ്റം സമ്മതിക്കുവാൻ കഴിയും.Cyber attack case, Kerala News, Congress leader questioned, CPM leader cyber attack, Ernakulam Rural Police, Malayala Manorama Online News, Social media harassment, Cybercrime investigation, Online defamation case, Kerala political news, സൈബർ ആക്രമണം, കേരള വാർത്ത, കെ.ജെ.ഷൈൻ, സി.കെ.ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാവ്, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News

ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ജോൺ ക്രൂസോട്ടിന്റെ വക്താവ് ക്ലെയർ ക്രൗച്ച് തങ്ങളുടെ ഓഫിസിൽ ഇതുവരെ കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് ഒരു ഇമെയിലിലൂടെ വ്യക്തമാക്കി. കേസിന്റെ നടപടികൾ പുരോഗമിക്കുന്നതിനാൽ ഒരഭിപ്രായവും പറയാനില്ലെന്നും പറഞ്ഞു.

സംഭവത്തിൽ കഴിഞ്ഞയാഴ്ച  ട്രംപും മക്ലോഗ്ലിനും മുൻ പ്രസിഡന്റായ ജോ ബൈഡനെ കുറ്റപ്പെടുത്തി. കോബോസ്-മാർട്ടിനെസിനെ ബ്ലൂ ബോണറ്റ് ഡീറ്റെൻഷൻ സെന്ററിൽ ഈ വർഷം ആദ്യം തടവിലാക്കിയിരുന്നതാണ്. എന്നാൽ, ജനുവരി 13ന് അയാളെ പുറത്തുവിട്ടതിന് കാരണമായി പറഞ്ഞത് ക്യൂബ അയാളെ സ്വീകരിക്കില്ല എന്നാണെന്ന് മക്ലോഗ്ലിൻ വിമർശിച്ചു. ഇയാളെ ക്യൂബ സ്വീകരിക്കില്ല എന്ന് പറഞ്ഞപ്പോൾ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഇയാൾ നാഗമല്ലയ്യയെ വധിക്കുമായിരുന്നില്ല എന്നാണ്. ഐസ് ഡീറ്റെൻഷനു ശേഷം ഇയാൾ ഓർഡർ ഓഫ് സൂപ്പർവിഷനിലായിരുന്നു. അതിനർത്ഥം ഇയാൾ തുടർന്നും നിരന്തരമായി ചെക്ക് ഇൻ ആവശ്യമായിരുന്ന അവസ്ഥയിലായിരുന്നാണ് മക്ലോഗ്ലിൻ പറയുന്നത്.

എന്നാൽ, ഒരിക്കൽ നാടുകടത്താൻ ശ്രമിച്ചു പരാജയപ്പെട്ടതിനുശേഷം ഫെഡറൽ ഗവൺമെന്റിന് ഒരു കുടിയേറ്റക്കാരനെ അനിശ്ചിതമായി തടവിൽ പാർപ്പിക്കുവാൻ കഴിയില്ല എന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ലൗഡ സ്കൂൾ കോ-ഡയറക്ടർ എലിസാ സ്റ്റിഗ്ലിച് പറയുന്നത്. നിയമപരമായി ഒരാളെ നാടുകടത്തുവാൻ ഡിഎച്ച്എസിനു കഴിയുന്നില്ല എന്ന് ആറു മാസത്തിനകം തെളിയിക്കുവാൻ കഴിയുന്നില്ലെങ്കിൽ അയാളെ വെറുതെ വിടുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടിയേറ്റക്കാരോട് മൃദുസമീപനം സ്വീകരിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു എന്നായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ വിമർശനം.

കോബോസ്-മാർട്ടിനെസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഹാരിസ് കൗണ്ടിയിൽ ഒരു കുട്ടിയോട് മോശമായി പെരുമാറിയതിനും ശാരീരികമായി പീഡനം ഏൽപ്പിച്ചതിനും കേസുകളുണ്ടായിരുന്നു. ആവശ്യമായ തെളിവുകൾ ഇല്ലാത്തതിനാൽ കുട്ടിയോട് മോശമായി പെരുമാറിയ കേസിൽനിന്ന് ഇയാൾ ഒഴിവായി. മർദിച്ച കേസിൽ ഒരു വർഷത്തെ പിഴ ജനുവരി 2023ൽ ഇയാൾക്ക് ലഭിച്ചു. 2017ൽ ഇയാൾ നഗ്നനായി ഒരു യുവതിയെ തട്ടിക്കൊണ്ടുപോകുന്നതിന് ശ്രമിച്ചതിനും പിടിക്കപ്പെട്ടിരുന്നു. English Summary:
Dallas Murder case is currently under investigation. The suspect, Yordanias Cobo-Martines, will not be deported until the trial is complete, ensuring justice for the victim\“s family and for Chandra Nagamallayya, the victim of this heinous crime.
like (0)
ChikheangForum Veteran

Post a reply

loginto write comments

Explore interesting content

Chikheang

He hasn't introduced himself yet.

210K

Threads

0

Posts

710K

Credits

Forum Veteran

Credits
71537