വെള്ളൂർ ∙ തലച്ചോറിൽ അർബുദം ബാധിച്ച വിദ്യാർഥി ചികിത്സയ്ക്കു സുമനസ്സുകളുടെ സഹായം തേടുന്നു. പാമ്പാടി പഞ്ചായത്തിലെ 18ാം വാർഡിൽ 9ാം മൈലിൽ കിഴക്കേപ്പറമ്പിൽ സനുമോൻ സണ്ണിയാണ് (24) ചികിത്സാ ചെലവുകൾക്കായി സഹായം തേടുന്നത്. 2019ലാണ് സനുമോന്റെ ജീവിതത്തിൽ കരുനിഴൽ വീഴിച്ച് അർബുദം പിടികൂടിയത്. മെഡിക്കൽ കോളജിലാണ് സനുമോന്റെ ചികിത്സ. Kidney disease, Dialysis treatment, Financial assistance for treatment, Medical help needed, Charity for kidney patient, Malayala Manorama Online News, Poor family needs help, Donation for medical treatment, Kidney failure support, Healthcare crowdfunding, വൃക്ക രോഗം, ഡയാലിസിസ്, ചികിത്സാ സഹായം, ധനസഹായം, നിർധന കുടുംബം  
 
തൂപ്പ് ജോലിക്കാരിയായ മാതാവ് സിനുവിന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക താങ്ങ്. എന്നാൽ ഇത് മകന്റെ മരുന്നു വാങ്ങുന്നതിനു പോലും തികയുന്നില്ല. സനുവിന്റെ പിതാവ് വർഷങ്ങൾക്കു മുൻപ് മരിച്ചുപോയിരുന്നു. സ്വന്തമായി വീടും സ്ഥലവുമില്ല. നാട്ടുകാരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്. തുടർ ചികിത്സയ്ക്കായി മറ്റു വരുമാന മാർഗങ്ങളില്ലാത്ത കുടുംബത്തിന് സുമനസ്സുകൾ കൈത്താങ്ങായാൽ സനുമോന് ജീവിതത്തിലേക്ക് മടങ്ങിയെത്താം. ബികോം ബിരുദധാരി കൂടിയാണ് സനുമോൻ. 
  
 ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: 
 അക്കൗണ്ട് : 37786132473 
 ബ്രാഞ്ച്: പാമ്പാടി 
 ഐഎഫ്എസ്‌സി: SBIN0013665 
 ഫോൺ: 9744284453 English Summary:  
Sanumon Sunny, a B.Com graduate battling brain cancer in Pampady, Velloor, urgently needs financial assistance for his life-saving treatment. Learn how you can help this student and his struggling family cover mounting medical expenses. |