ചെന്നൈ ∙ തിരുനെൽവേലി വള്ളിയൂരിനടുത്തു സർക്കാർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠിയെ വെട്ടി. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ നിന്നുള്ള പട്ടികജാതിക്കാരനായ വിദ്യാർഥി മറ്റൊരു വിദ്യാർഥിയുടെ പിതാവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന് പൊലീസ് പറയുന്നു. മറ്റു വിദ്യാർഥികളും അധ്യാപകരും ഇരുവരെയും സമാധാനിപ്പിച്ചു.Student death Agali, Plus Two student found dead, Agali GGVHSS student death, Nellippathi student suicide, Student suicide in bathroom, Malayala Manorama Online News, Agali news today, Kerala student death news, High school student suicide, Recent student deaths in Kerala, വിദ്യാർത്ഥി മരണം അഗളി, അരുന്ധതി മരണം, പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ, നെല്ലിപ്പതി കുഴിവിള, അഗളി വാർത്തകൾ, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
എന്നാൽ, വ്യാഴാഴ്ച വടിവാളുമായി ക്ലാസിലെത്തിയ കുട്ടി പട്ടികജാതി വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പുറത്താണു വെട്ടേറ്റത്. 6 തുന്നലുണ്ട്. സ്കൂൾ അധികൃതർ വിവരമറിയിച്ചതോടെ എർവാടി പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. ചികിത്സയ്ക്കു ശേഷം ഡിസ്ചാർജായ കുട്ടിയെയും ചോദ്യം ചെയ്യുന്നുണ്ട്. English Summary:
Student Attack: A ninth-grade student attacked a classmate with a machete in a government school near Valliyoor, Tirunelveli. The incident stemmed from alleged derogatory remarks made by the victim against the attacker\“s father, leading to a violent confrontation in the classroom. |